Latest NewsNewsInternational

സഹപാഠികളുടെ ക്രൂരമായ പരിഹാസത്തിന് വിധേയനായി പൊട്ടിക്കരഞ്ഞ ക്വാഡൻ 18 വയസുള്ള സെലിബ്രിറ്റി? വീഡിയോ വ്യാജമാണെന്നും സൂചന

സ്കൂളില്‍ നിന്ന് സഹപാഠികളുടെ ക്രൂരമായ പരിഹാസത്തിന് വിധേയനായി പൊട്ടിക്കരഞ്ഞ ക്വാഡൻ എന്ന ഒൻപത് വയസുകാരന്റെ വീഡിയോ വ്യാജമാണെന്ന രീതിയിൽ റിപ്പോർട്ടുകൾ. ക്വാഡന്‍ ബെയ്ല്‍സ് യഥാര്‍ഥത്തില്‍ 18 വയസ്സുള്ളയാളാണെന്നും ഇന്‍സ്റ്റഗ്രാമില്‍ താരമായ സമ്പന്നൻ ആണെന്നും ആളുകളെ വഞ്ചിച്ച്‌ പണമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച്‌ ഒരാള്‍ ട്വീറ്റ് ചെയ്‍തിരുന്നു. ഇതോടെ ഇത് യഥാര്‍ഥത്തില്‍ കുട്ടിയാണോ അതോ മുതിര്‍ന്നയാള്‍ കുട്ടിയായി നടിക്കുകയാണോ എന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ആരംഭിച്ചു. ചര്‍ച്ച ചൂടുപിടിച്ചതോടെ #QuadenBayles ട്വിറ്ററില്‍ ട്രെന്‍ഡി൦ഗ് ഹാഷ്‍ടാഗായി.

Read also: ഷോപ്പിംഗിന് പോകാനെന്നു പറഞ്ഞ് രണ്ടര വയസുകാരനെ അമ്മയെ ഏല്‍പ്പിച്ച് കാമുകനൊപ്പം നാടുവിട്ട പ്രവാസിയുടെ ഭാര്യ ഇപ്പോള്‍ ജയിലഴിയ്ക്കുള്ളില്‍

അവന്‍ എല്ലാവരെയും വഞ്ചിക്കുകയാണെന്നും ഇഷ്‍ടം പോലെ പണമുള്ള 18 വയസ്സുകാരനാണതെന്നും ക്വാഡനെക്കുറിച്ച് ആരോപണവുമായി എത്തിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. @quadosss എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയാണ് ഈ കുട്ടിയെന്നും പോസ്റ്റില്‍വ്യക്തമാക്കുന്നു. താന്‍ പറയുന്നത് തെറ്റാണെന്ന് തോന്നുന്നവര്‍ ഈ ഇന്‍സ്റ്റഗ്രാം പേജ് ഒന്ന് നോക്കിയാല്‍ മതിയെന്ന് പോസ്റ്റിട്ട സ്ത്രീ പറയുന്നു.
അതേസമയം ക്വാഡനും അമ്മയും നുണ പറയുകയാണെന്ന് തെളിയിക്കാനുള്ള വിശ്വസനീയമായ ഒരു തെളിവുകളും ആര്‍ക്കും കൊണ്ടുവരാനായില്ല. എന്നാല്‍ കുട്ടിക്ക് ഒൻപത് വയസ്സാണെന്നതിന് വ്യക്തമായ തെളിവുകള്‍ പലരും നല്‍കുകയും ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button