Latest NewsNewsSaudi ArabiaGulf

സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ് : സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഖുന്‍ഫുദയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കൊടുവള്ള സ്വദേശി മുഹമ്മദ് (48) ആണ് ഉറക്കത്തിനിടെ മരിച്ചത്. സഹോദരനൊപ്പമായിരുന്നു താമസം. ജോലി ആവശ്യാര്‍ത്ഥം അദ്ദേഹം ജിസാനിലേക്ക് പോയിരുന്നതിനാല്‍ മുറിയില്‍ മുഹമ്മദ് മാത്രമാണ് ഉണ്ടായിരുന്നത്.

Also read : മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്, ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്, നീ കരയുമ്പോള്‍ നിന്റെ അമ്മ തോല്‍ക്കും ; ഒമ്പതുവയസുകാരന് ഗിന്നസ് പക്രുവിന്റെ മനസില്‍ തട്ടിയ കുറിപ്പ്

രാവിലെ ഏറെ വൈകിയും മുഹമ്മദ് എഴുന്നേക്കാതെ വന്നതോടെ സുഹൃത്തുക്കള്‍ മുറിയിൽ വന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ബുധനാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്  അടുത്തുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ജിദ്ദയിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ഖുന്‍ഫുദ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ ഖബറടക്കുമെന്ന് സഹോദരന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button