മുംബൈ : ഐഎസ്എല്ലിലെ നിർണായക മത്സരത്തിൽ നാലാം സ്ഥാനം ആർക്കെന്നുള്ള ചോദ്യത്തിന് ഒടുവിൽ ഉത്തരം ലഭിച്ചു, ജീവൻ മരണ പോരിൽ മുംബൈയെ ഒരു ഗോളിന് തകർത്ത് മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി പ്ലേ ഓഫിലെത്തി. കാണികളിൽ ഏറെ ആകാംഷ ജനിപ്പിച്ച ആവേശപ്പോരിൽ 83ആം മിനിറ്റിൽ ലൂസിയാന്റെ കാലുകളിൽ നിന്ന് പിറന്ന വിജയ ഗോളിലൂടെയാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്.
.@ChennaiyinFC win the virtual quarter-final! #MCFCCFC #HeroISL #LetsFootball pic.twitter.com/rPAtVHySub
— Indian Super League (@IndSuperLeague) February 21, 2020
A remarkable story for @ChennaiyinFC under Owen Coyle as the 2⃣-time #HeroISL champions secure the last semi-final berth! ?#MCFCCFC #LetsFootball pic.twitter.com/FkRcRwo2b3
— Indian Super League (@IndSuperLeague) February 21, 2020
17മത്സരങ്ങളിൽ 28പോയിന്റുമായാണ് ചെന്നൈ ആദ്യ നാലിൽ എത്തിയത്. ഗോവ, എടികെ, ബെംഗളൂരു എന്നിവരാണ് യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. അവസാന മത്സരത്തിൽ വീറും, വാശിയും നിറഞ്ഞ പോരാട്ടം കാഴ്ച്ചവെച്ചിട്ടും നാലാം സ്ഥാനം നഷപെടുത്തിയതിന്റെ നിരാശയിലാണ് മുംബൈ ഈ സീസണിൽ നിന്നും മടങ്ങുന്നത്, 54-ാം മിനുറ്റില്‍ സൗരവ് ദാസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും മുംബൈക്ക് തിരിച്ചടിയായി. ചെന്നൈയ്ക്ക് ഇനിയും ഒരു മത്സരം ബാക്കിയുണ്ട്. 25നു നോർത്ത് ഈസ്റ്റ് യൂണൈറ്റഡുമായി ഏറ്റുമുട്ടും.
WE ARE INTO THE SEMIS ?#MCFCCFC #AattamReloaded pic.twitter.com/WX3cSiA8sX
— Chennaiyin FC ?? (@ChennaiyinFC) February 21, 2020
കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി തകർപ്പൻ ജയവുമായി ഹൈദരാബാദ് എഫ് സി ഐഎസ്എല്ലിൽ നിന്നും പുറത്തേക്ക് പോയിരുന്നു. അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഹൈദരാബാദ് തകർത്തത്. ലിസ്റ്റൻ കൊലാക്കോ,മാർസലിനോ എന്നിവരുടെ ഇരട്ട ഗോളുകളും, മുഹമ്മദ് യാസിറിന്റെ ഒരു ഗോളുമാണ് ജയത്തിലെത്തിച്ചത്.
പ്ലേ ഓഫിൽ എത്താനാകാതെ നേരത്തെ തന്നെ പുറത്തായ ഹൈദരാബാദ് എഫ് സി, അവസാന മത്സരത്തിൽ തകർപ്പൻ ജയം നേടാനായതിന്റെ സന്തോഷത്തിലാണ് ഐഎസ്എൽ 2019-20 സീസണിൽ നിന്നും പുറത്ത് പോകുന്നത്. 18മത്സരങ്ങളിൽ 10പോയിന്റുമായി 10ആം സ്ഥാനത്തായിരുന്നു ഹൈദരാബാദ്. 17മത്സരങ്ങളിൽ 13പോയിന്റുമായി ഒൻപതാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിന് ഒരു മത്സരം കൂടി ബാക്കിയുണ്ട്. 25ആം തീയതി ചെന്നൈയിൻ എഫ് സിയുമായി ഏറ്റുമുട്ടും.
Post Your Comments