മുംബൈ: ഐഎസ്എല്ലില്‍ മുംബൈ സിറ്റിയ്ക്ക് ജയം. സീസണിൽ മോശം ഫോമിൽ തുടരുന്ന ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബിപിന്‍ സിംഗാണ് മുംബൈ സിറ്റിയുടെ വിജയഗോള്‍ നേടിയത്. ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ മുംബൈയും ഈസ്റ്റ് ബംഗാളും ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.
ജയത്തോടെ 17 മത്സരങ്ങളില്‍ എട്ട് ജയവും 28 പോയിന്‍റുമായി മുംബൈ സിറ്റി നാലാം സ്ഥാനത്തെത്തി. 17 കളികളില്‍ 32 പോയിന്‍റുള്ള ഹൈദരാബാദ് എഫ്‌സിയും 16 കളികളില്‍ 31 പോയിന്‍റുള്ള ജംഷഡ്‌പൂര്‍ എഫ്‌സിയും 16 മത്സരങ്ങളില്‍ 30 പോയിന്‍റുമായി എടികെ മോഹന്‍ ബഗാനും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ തുടരുകയാണ്. സീസണില്‍ ഒരു ജയം മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ 10 പോയിന്‍റോടെ അവസാന സ്ഥാനത്ത് തുടരുന്നു.
Read Also:-വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര: ഇന്ത്യന്‍ ബൗളിംഗ് നിരയെ പ്രശംസിച്ച് സുനില്‍ ഗാവസ്‌കർ
അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും. ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് ഹൈദരാബാദിനെ തോൽപിച്ചിരുന്നു. 16 കളികളില്‍ 27 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈക്ക് പിന്നിലായി അഞ്ചാം സ്ഥാനത്താണ്. ഹൈദരാബാദിനെതിരെ ജയിച്ച് ആദ്യ നാലില്‍ സ്ഥാനം ഉറപ്പിക്കാനാകും ബ്ലാസ്റ്റേഴ്‌സിന്‍റെ ശ്രമം.
Post Your Comments