കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം തോൽവിക്ക് പിന്നാലെ ആരാധകരോട് മാപ്പ് ചോദിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. ഇന്നലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് ബ്ലാസ്റ്റേഴ്‌സ് മറുപടിയില്ലാത്ത രണ്ട് ഗോളിന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു.
പ്രതിരോധത്തിലെ പാളിച്ചകളും മിസ്‌പാസുകളുടെ ഘോഷയാത്രയും മധ്യനിരയിലെ ആശയദാരിദ്ര്യവും ഫൈനൽ തേഡിലെ മൂര്‍ച്ചയില്ലായ്‌മയുമായിരുന്നു കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ സീസണിലെ മൂന്നാം തോല്‍വി ബ്ലാസ്റ്റേഴ്‌സിന് സമ്മാനിച്ചത്. തുടര്‍ച്ചയായ മൂന്നാം തോൽവിക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ക്യാംപിലെ നിരാശ പരിശീലകനിലും പ്രകടമായി.
അതേസമയം, വ്യക്തിഗത മികവ് കൊണ്ട് കാര്യമില്ലെന്നും ടീമിന് തിരിച്ചുവരാന്‍ കഴിയുമെന്നും മലയാളിതാരം കെ പി രാഹുൽ പറഞ്ഞു. മെഹ്താബ് സിംഗും ഹോർഗെ പെരേര ഡിയാസുമാണ് മുംബൈയുടെ സ്കോറർമാർ.
Read Also:- ‘ഈ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേസ് കൊടുക്കണം’: ബെന്യാമിൻ
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് തോൽക്കുന്നത്. ആദ്യ ഇലവനിലിറങ്ങിയ മലയാളി താരം കെ പി രാഹുലിനുൾപ്പെടെ നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും ഒരു ഗോൾ പോലും മടക്കാനായില്ല. തുടര്‍ തോല്‍വികളുമായി ലീഗിൽ ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്.
Post Your Comments