കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നാലാം മത്സരത്തിനിറങ്ങും. മുന്‍ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായ കൊച്ചിയില്‍ രാത്രി 7.30നാണ് മത്സരം. ജയത്തോടെ തിരിച്ചുവരവാണ് ബ്ലാസ്‌റ്റേഴ്‌സും ലക്ഷ്യമിടുന്നത്. സീസണല്‍ ഗംഭീരമാക്കി തുടങ്ങിയ മഞ്ഞപ്പടയ്ക്ക് പിന്നീടുണ്ടായത് രണ്ട് തുടര്‍ തോല്‍വികളാണ്.
കൊച്ചിയില്‍ എടികെയും എവേ മത്സരത്തില്‍ ഒഡിഷയോടും വീണു. ഇന്ന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ തിരിച്ചുവരവില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച്. കഴിഞ്ഞ സീസണല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വേട്ടയില്‍ മുന്നില്‍ നിന്ന പെരേര ഡിയസ് ഇത്തവണ മുംബൈ സിറ്റിയുടെ മുൻനിരയിലുണ്ട്.
അഹമ്മദ് ജഹൗഹ്, സ്റ്റുവര്‍ട്ട് അടക്കം ശക്തരുടെ നിരയാണ് ഒപ്പമുള്ളത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുംബൈ കൊച്ചിയിലെത്തുന്നത്. സീസണില്‍ ഇതുവരെ തോല്‍വിയറിയാതെയാണ് മുംബൈയുടെ മുന്നേറ്റം. ഒരു ജയവും രണ്ട് സമനിലയുമായി ലീഗില്‍ നാലാമതാണ് മുംബൈ.
പ്രതിരോധത്തിലെ പാളിച്ച പരിഹരിക്കുകയാകും ബ്ലാസ്റ്റേഴ്‌സിന് മുന്നിലെ പ്രധാന വെല്ലുവിളി. മൂന്ന് കളിയില്‍ ആറ് ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് എട്ട് ഗോളുകള്‍. കഴിഞ്ഞ സീസണിലെ പ്രകടനത്തെക്കുറിച്ചല്ല ഇത്തവണ എന്ത് ചെയ്യാനാകുമെന്നാണ് തെളിയിക്കേണ്ടതെന്നും കോച്ച് താരങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.
Post Your Comments