KeralaLatest NewsNews

നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും മുഖ്യ പ്രാധാന്യം : മുഖ്യമന്ത്രി 

തിരുവനന്തപുരം : നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ്  നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .
നിർമാണം പൂർത്തിയായ എട്ട്  ഓഫീസ് മന്ദിരങ്ങളുടെ പ്രവർത്തനോദ്ഘാടനവും 10ഓഫീസ് മന്ദിരങ്ങളുടെ നിർമാണോദ്ഘാടനവും തിരുവനന്തപുരത്ത് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ റജിസ്ട്രേഷൻ വകുപ്പ് ആധുനികവൽക്കരിക്കുകയാണ് .48 സബ് റജിസ്ട്രാർ ഓഫീസുകൾക്കും 3 റജിസ്ട്രേഷൻ കോംപ്ലക്സിനും 100 കോടി രൂപ കിഫ് ബി വഴി ഭരണാനുമതി നൽകി .ഒരു ലക്ഷത്തിന് മുകളിലുള്ള റജിസ്ട്രേഷന് നിലവിൽ ഇ- സ്റ്റാമ്പിങ് ആണ് .അത് ഒരു ലക്ഷത്തിന് താഴെയുള്ള റജിസ്ട്രേഷനും നടപ്പിലാക്കാൻ ശ്രമം നടത്തുന്നുണ്ട് .ഈ വർഷം 4500 കോടി രൂപയാണ് സർക്കാർ റവന്യു വരുമാനം പ്രതീക്ഷിക്കുന്നത് .റവന്യു വരുമാനം നേടുന്നതിൽ രണ്ടാം സ്ഥാനത്താണ് നമ്മുടെ സംസ്ഥാനം. റജിസ്ട്രേഷൻ ഓഫീസുകളെ ആ ശ്രയിച്ച് ജീവിക്കുന്നവരുടെ കാര്യത്തിലും ശ്രദ്ധ  ചെലുത്തുന്നുണ്ട്.

Also read : പരിപാടി കാണാൻ എത്തിയത് 4000 പേര്‍; കൂടുതൽ പേരും പങ്കെടുത്തത് സൗജന്യമായി; കരുണയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ വിശദീകരണം നൽകി ആഷിഖ് അബു

ആധാരമെഴുത്തുകാർക്കും വെണ്ടർമാർക്കും ക്ഷേമനിധിയും ആനുകൂല്യങ്ങളും ഇരട്ടിയാക്കി ,ഉത്സവബത്ത വർധിപ്പിച്ചു. റജിസ്ട്രേഷ്ൻ വകുപ്പിലെ അഴിമതി പൂർണമായി ഇല്ലാതാക്കാൻ ശ്രമം തുടരുകയാണ്. എല്ലാ സബ് റജിസ്ട്രാർ ഓഫീസുകളിലും സി സി ടി വി  വെയ്ക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.  എല്ലാ സബ് റജിസ്ട്രാർ ഓഫീസുകളും ഐഎസ് ഒ നേടാൻ പ്രാപ്തമാക്കുകയാണ് ലക്ഷ്യം .റജിസ്ട്രേഷൻ ഓഫീസുകളിലെ റിക്കാർഡ് റൂം പരിഷ്ക്കാരവും പ്രധാന അജണ്ടയാണ്. 315 സബ് റജിസ്ട്രാർ ഓഫീസുകളിൽ 107 എണ്ണം വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു വരികയാണ്. ജനങ്ങൾ വികസന കാര്യത്തിൽ പുതിയൊരു സംസ്ക്കാരമാണ് അനുഭവിക്കാൻ പോകുന്നത്. എല്ലാവരുടെയും കൂട്ടായ്മ വികസന കാര്യത്തിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു

അക്കിക്കാവ് ,കുന്ദംകുളം ,പഴയന്നൂർ ,കുറ്റിപ്പുറം ,താനൂർ ,കല്പകഞ്ചേരി ,തേഞ്ഞിപ്പലം ,ചെർപ്പുളശ്ശേരി ,പയ്യോളി ,പേരാമ്പ്ര യിലെ പുതിയ സബ് റജിസ്ട്രാർ ഓഫീസ് കെട്ടിടങ്ങളും ,റജിസ്ട്രേഷൻ കോംപ്ലക്സ് കോട്ടയം ,റജിസ്ട്രേഷൻ കോംപ്ലക്സ് കോഴിക്കോട് ,മുണ്ടൂർ ,ഫറോക്ക് ,വെസ്റ്റ്ഹിൽ ,ചാത്തമംഗലം ,അഴിയൂർ ,വില്യാപ്പള്ളി ,ഇരിട്ടി യിലെ പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവുമാണ് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button