UAELatest NewsNews

റമദാൻ 2020: സാധ്യത തീയതി പുറത്തു വിട്ട് യുഎഇ

ദുബായ്: റമദാൻ 2020 ലെ സാധ്യത തീയതി പുറത്തു വിട്ട് യുഎഇ. ഹിജ്‌റ വർഷം 1441 ലെ വിശുദ്ധ റമദാൻ മാസം 2020 ഏപ്രിൽ 24 വെള്ളിയാഴ്ച ആരംഭിക്കുമെന്ന് അറബ് യൂണിയൻ ഫോർ ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര അംഗം ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.

ഏപ്രിൽ 23 വ്യാഴാഴ്ച സൂര്യാസ്തമയ സമയത്ത് 6:26 ന് റമദാൻ ചന്ദ്രക്കല പ്രത്യക്ഷപ്പെടുമെന്നും സൂര്യാസ്തമയത്തിന് 20 മിനിറ്റ് കഴിഞ്ഞ് അപ്രത്യക്ഷമാകുമെന്നും ആണ് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ.

ALSO READ: ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ നടന്ന അപകടം; മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്ന് നടന്‍ കമല്‍ഹാസന്‍

ഷാവാലിന്റെ ചന്ദ്രക്കല 2020 മെയ് 22 വെള്ളിയാഴ്ച രാത്രി 9.39 ന് ദൃശ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, ജൂലൈ 22 ന് ദുൽ ഹിജാ മാസം ആരംഭിക്കുമെന്നും ജൂലൈ 31 വെള്ളിയാഴ്ച ഈദ് അൽ അദ ആചരിക്കുമെന്നും അൽ ജർവാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button