![OMAN RULER](/wp-content/uploads/2020/02/OMAN-RULER.jpg)
മസ്‌ക്കറ്റ് : ജയിലുകളില്‍ കഴിയുന്ന പ്രവാസികളുൾപ്പെട 282 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഒമാൻ. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇവർക്ക് മോചനം ലഭിക്കുക. വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന തടവുകാരിൽ 123 പേര്‍ പ്രവാസികളാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Post Your Comments