കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്; ഇന്നും പവന് 200 രൂപ വര്‍ദ്ധിച്ച് 30,880 രൂപയായി. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇതോടെ രേഖപ്പെടുത്തിയിരിക്കുന്നത്. 31,000ത്തില്‍ തൊടുമെന്ന് ഉറപ്പായതോടെ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് കുറഞ്ഞു. ഇന്നലെ പവന് 280 രൂപ കൂടി പവന് 30,680 രൂപയില്‍ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം ആഭ്യന്തര വിപണിയില്‍ പവന് 30,400 രൂപയിലും ഗ്രാമിന് 3,800 രൂപയിലുമാണ് വ്യാപാരം നടന്നത്.ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഏഴുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു സ്വര്‍ണ വില. എന്നാല്‍ ഒന്നരമാസംകൊണ്ട് 1,880 രൂപയാണ് സര്‍ണത്തിന് വര്‍ധിച്ചത്. ഫെബ്രുവരി ആറിലെ വിലയായ 29,920 രൂപയില്‍നിന്ന് 960 രൂപയാണ് വര്‍ധിച്ചത്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റംവരുത്താതിരുന്നതും കൂടുതല്‍ ആദായം ലഭിക്കുന്ന സ്വര്‍ണ്ണത്തിലേയ്ക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.
വിലവര്‍ധനയുടെ പ്രധാന കാരണമായ കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ്. ഈ വര്‍ഷം തന്നെ വിലയില്‍ ആറുശതമാനമാണ് വിലവര്‍ധനവുണ്ടായത്. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,610.43 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Post Your Comments