കൊച്ചി: സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. പവന് 30,680 രൂപയും ഗ്രാമിന് 3835 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇന്നലെ ആഭ്യന്തര വിപണിയില്‍ പവന് 30,400 രൂപയിലും ഗ്രാമിന് 3,800 രൂപയിലുമാണ് വ്യാപാരം നടന്നത്.
ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു സ്വര്‍ണ വില. എന്നാല്‍ ഒന്നരമാസംകൊണ്ട് 1,680 രൂപയാണ് സര്‍ണത്തിന് വര്‍ധിച്ചത്. ഫെബ്രുവരി ആറിലെ വിലയായ 29,920 രൂപയില്‍നിന്ന് 760 രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ ദേശീയ വിപണിയില്‍ ഇന്നലെ വില ഉയര്‍ന്നെങ്കിലും ബുധനാഴ്ച വിലയില്‍ കുത്തനെ ഇടിവുണ്ടായി. എംസിഎക്സില്‍ 10 ഗ്രാമിന് 41,375 രൂപയാണ് വില. വിലവര്‍ധനയുടെ പ്രധാന കാരണമായ കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ്. അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സിന് 1,601.77 ഡോളര്‍നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേയ്ക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത് വിപണിയില്‍ ഡിമാന്റ് വര്‍ധിപ്പിച്ചു.
Post Your Comments