കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. പവന് 320 രൂപയാണ് ഇന്ന് മാത്രം വര്‍ദ്ധിച്ചത്. ഗ്രാമിന് കൂടിയത് 40 രൂപ. 31,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇതോടെ പൊന്നിന് പൊന്നും വിലയായി. ഇങ്ങനെ പോയാല്‍ 32,000 കടക്കുമെന്നാണ് സൂചന.
തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവില കുതിക്കുന്നത്. രണ്ടു ദിവസമായി വില 31,480 രൂപയായിരുന്നു. ഫെബ്രുവരിയുടെ തുടക്കത്തില്‍ 29,920 രൂപയില്‍ എത്തിയ വില പിന്നീട് തുടര്‍ച്ചയായി കുതിക്കുകയായിരുന്നു. ഈ മാസം ഇതുവരെ പവന് 1880 രൂപയാണ് കൂടിയത്.
ദേശീയ വിപണിയില്‍ സ്വര്‍ണവില പത്ത് ഗ്രാമിന് 43,036 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു.ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 71.89ലേയ്ക്ക് താഴ്ന്നതും സ്വര്‍ണവില ഉയരാനിടയാക്കി. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില രണ്ടുശതമാനം വര്‍ധിച്ച് ഔണ്‍സിന് 1,678.58 ഡോളറായി.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ നിക്ഷേപകര്‍ കൂടുതലായി ആശ്രയിക്കുന്നതും ആഗോളസമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന തളര്‍ച്ചയുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ചൈനയയിലെ കൊറോണ വൈറസ് ബാധയാണ് വിലവര്‍ദ്ധനവിന് പ്രധാന കാരണം. ഈ മാസത്തിന്റെ തുടക്കത്തില്‍ മുന്‍പത്തെ സര്‍വകാല റെക്കോര്‍ഡായ 30400 എന്ന നിലയിലായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് ഘട്ടം ഘട്ടമായി കുറഞ്ഞ് 29920 രൂപയിലേക്ക് എത്തി. തുടര്‍ന്ന് തുടര്‍ച്ചയായി വില ഉയര്‍ന്നാണ് ഇപ്പോഴത്തെ നിലവാരത്തില്‍ എത്തിയത്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments