Latest NewsKeralaNews

കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന പാവപ്പെട്ട മാതൃകാ ദമ്പതികൾ; ആഷിക് അബുവിനും റിമ കല്ലിങ്കലിനും മണി ഓർഡർ അയച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കൊച്ചി: കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ആഷിക് അബുവിനും റിമ കല്ലിങ്കലിനും മണി ഓർഡർ അയച്ച് ആലുവ നിയോജകമണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന പാവപ്പെട്ട മാതൃകാ ദമ്പതികൾ എന്ന നിലയിലാണ് ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനും ജീവിക്കാനായി മണിയോർഡർ ആയി അയച്ചു കൊടുത്തതെന്ന് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് കെ.എസ്. പറഞ്ഞു.

Read also:  മോഷണത്തിനായി കയറിയത് പട്ടാളക്കാരന്റെ വീട്ടില്‍, ഒരു പെഗ് അടിച്ച് തിരികെ; ഒടുവില്‍ ക്ഷമ പറഞ്ഞ് കള്ളന്‍,ബൈബിളിലെ ഏഴാമത്തെ കല്‍പന ഞാന്‍ ലംഘിച്ചു, സംഭവം ഇങ്ങനെ

പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കിയാണ് പരിപാടി നടത്തി ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തത്. എന്നാൽ ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നില്ല. സംഭവം വിവാദമായതോടെ ആഷിഖ് അബു തുകയുടെ കുറച്ച് മാത്രം അടക്കുകയായിരുന്നു. കട്ടമുതൽ തിരിച്ചു നൽകി മാതൃകയാകാൻ ഇരുവരും നോക്കുകയായിരുന്നുവെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ ആരോപണം. അതേസമയം കൊച്ചി മ്യൂസിക് ഫൗണ്ടേഷനെതിരെ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യൂത്ത് കോൺഗ്രസിൻ്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button