കൊച്ചി: മോഷ്ടിക്കാന്‍ എത്തുന്ന കള്ളന്‍ കൈയ്യില്‍ കിട്ടിയതൊക്കെ അടിച്ചോണ്ട് പോകുന്ന ചരിത്രമേ നമുക്ക അറിയൂ. പശ്ചാത്താപമുണ്ടാകുന്ന കള്ളന്മാര്‍ ചുരുക്കം. എന്നാല്‍ തിരുവാങ്കുളത്തെ വീട്ടില്‍ക്കയറിയെ കള്ളന്‍ അങ്ങനെ അല്ല. മോഷ്ടിക്കാന്‍ കയറിത് പട്ടാളക്കാരന്റെ വീട്ടിലാണെന്ന് അറിഞ്ഞപ്പോള്‍ കക്ഷിക്ക് മനസതാപം. ഒടുവില്‍ ഒരു കുറിപ്പും ഭിത്തിയില്‍ എഴുതിവച്ചിട്ടാണ് കക്ഷി സ്ഥലം വിട്ടത്. തിരുവാങ്കുളം പാലത്തിങ്കല്‍ ഐസക് മാണിയുടെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണശ്രമം നടന്നത്. മുന്‍ സൈനികനായ ഇദ്ദേഹം ഇപ്പോള്‍ വിദേശത്താണ്.
കള്ളന്‍ വീടു മൊത്തം അരിച്ചു പെറുക്കി, ആസ്‌ബെറ്റോസ് മേല്‍ക്കൂര വരെ പൊളിച്ചിട്ടും ഒന്നും കിട്ടാതെ പിന്തിരിയുമ്പോഴാണ് മോഷ്ടിക്കാനെത്തിയത് പട്ടാളക്കാരന്റെ വീട്ടിലാണെന്നു തിരിച്ചറിയുന്നത്. അതോടെ രാജ്യസ്‌നേഹം ഉണര്‍ന്നു. ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന സൈനികത്തൊപ്പി കണ്ടാണ് അത് സൈനികന്റെ വീടാണെന്ന് തിരിച്ചറിഞ്ഞത്. പിന്നെ വീട്ടില്‍ കേറിയ സ്ഥിതിക്ക് ഒന്നും എടുക്കാതെ പോകുന്ന ശരി അല്ലല്ലോ. പട്ടാളക്കാരന്റെ വീട്ടിലാകുമ്പോ കുപ്പിയും കാണുമല്ലോ. തുടര്‍ന്ന് കുപ്പി വച്ച സ്ഥലം കണ്ടെത്തി ഒരു പെഗ് മാത്രം കഴിച്ചു. ബാക്കിവന്നത് അവിടെത്തന്നെ ഉപേക്ഷിച്ചു. ഒടുവില്‍ ഭിത്തിയില്‍ ഒരു ക്ഷമാപണക്കുറിപ്പും എഴുതി.
ബൈബിളിലെ ഏഴാമത്തെ കല്‍പന ഞാന്‍ ലംഘിച്ചു. പക്ഷേ എന്റെ മുന്നില്‍ നിങ്ങളും നരകത്തില്‍ ഉണ്ടാകും. ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു. അവസാന നിമിഷമാണ് മനസ്സിലായത്. തൊപ്പി കണ്ടപ്പോള്‍. ഓഫിസര്‍ ക്ഷമിക്കണം. പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പൂട്ടു പൊളിച്ച് അകത്തു കയറില്ലായിരുന്നു.
സമീപത്തെ അഞ്ചു കടകളിലും മോഷണം നടന്നിട്ടുണ്ട്. എല്ലായിടത്തും പൂട്ടു പൊളിച്ചായിരുന്നു അകത്ത് കടന്നത്. ഡോ. നിക്‌സണ്‍ ഹോമിയോ ക്ലിനിക്, ഡ്രീം കളക്ഷന്‍, ഭാരത് ടയേഴ്‌സ്, സ്‌റ്റൈല്‍ ഫുട്‌വെയേഴ്‌സ്, ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനമായ സൈന്‍
ഡിസൈന്‍സ് എന്നിവിടങ്ങളിലായിരുന്നു മോഷണം. ഭാരത് ടയേഴ്‌സില്‍ നിന്ന് മോഷ്ടിച്ച ക്യാഷ് ബാഗും ഉടമയുടെ പഴ്‌സും ഐസക് മാണിയുടെ വീട്ടില്‍ ഉപേക്ഷിച്ചു. ബാഗിലുണ്ടായിരുന്ന 10000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.
പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ എത്തി വിരലടയാളങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഒന്നിലധികം ആളുകള്‍ സംഘത്തില്‍ ഉണ്ടെന്നും പരിസര പ്രദേശങ്ങളില്‍ ഉള്ളവരല്ല മോഷ്ടാക്കളെന്നുമാണ് പൊലീസിന്റെ നിഗമനം. മോഷ്ടിച്ച ശേഷം കുറിപ്പെഴുതി വച്ചത് പൊലീസിനെ വഴിതെറ്റിക്കാനാണെന്നാണ് വിലയിരുത്തല്‍.
Post Your Comments