ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം പ്രമാണിച്ച് കേന്ദ്രസര്‍ക്കാരിന്‍റെ ഒരുക്കങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ട്രംപ് എന്താ ഭഗവാനാണോ? എഴുപതുലക്ഷം പേര്‍ ചേര്‍ന്ന് സ്വാഗതം ചെയ്യാന്‍? സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് ട്രംപ് ഇവിടേക്ക് വരുന്നത്- അധീര്‍ രഞ്ജന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.
ഫെബ്രുവരി 24,25 തിയതികളിലാണ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. വിമാനത്താവളത്തില്‍നിന്ന് പരിപാടി നടക്കുന്നിടംവരെ സ്വീകരിക്കാനായി 70 ലക്ഷം ഉണ്ടാകുമെന്ന് നരേന്ദ്ര മോദി തന്നോടു പറഞ്ഞതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ചേരികൾ ഒഴിപ്പിച്ചു, കോടികൾ ചെലവിട്ടും വൻ ഒരുക്കങ്ങളാണ് ട്രംപിന് വരവേൽപ്പ് നൽകാൻ നടത്തുന്നത്.
Post Your Comments