ദുബൈ: അബൂദബിയില്‍ 13.5 ഏക്കറില്‍ നിര്‍മിക്കുന്ന സപ്ത ഗോപുര ക്ഷേത്രത്തിന് പിന്നാലെ ദുബായിലും ഹിന്ദു ക്ഷേത്രം ഉയരുന്നു. ക്ഷേത്ര നിർമ്മാണം ഈ വർഷം പകുതിയോടെ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ദുബായിലെ ജബല്‍ അലിയില്‍ ആണ് പുതിയ ഹിന്ദു ക്ഷേത്രം നിര്‍മിക്കുന്നത്. ബര്‍ദുബൈ സൂക് ബനിയാനിലെ സിന്ധി ഗുരു ദര്‍ബാര്‍ ക്ഷേത്രത്തിന്റെ വിപുലീകരണമായിരിക്കും ഈ ക്ഷേത്രത്തില്‍ നടക്കുന്നതെന്ന് ഇന്ത്യന്‍ വ്യവസായിയും സിന്ധി ഗുരു ദര്‍ബാര്‍ ക്ഷേത്രത്തിന്റെ ചുമലതലക്കാരില്‍ ഒരാളുമായ രാജു ഷ്രോഫ് പറഞ്ഞു.
2022ഓടെ പുതിയ ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ജബല്‍ അലിയിലെ ഗുരു നാനാക്ക് ദര്‍ബാറിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന ഈ പുതിയ ക്ഷേത്രത്തിന്റെ ചുറ്റളവ് 25,000 ചതുരശ്രയടിയാണ്.
യുഎഇ തലസ്ഥാനമായ അബൂദബി ഹിന്ദു ക്ഷേത്രത്തിന്റെ ശിലാന്യാസം ഫെബ്രുവരി 13ന് നടന്നു. 13.5 ഏക്കറില്‍ പരന്ന് കിടക്കുന്ന സപ്ത ഗോപുര ക്ഷേത്രം അബൂദബി-ദുബൈ അതിര്‍ത്തിയില്‍ അബു മുറൈഖയില്‍ നിര്‍മാണസ്ഥലത്ത് വലിയരീതിയിലുള്ള സജ്ജീകരണങ്ങളോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ക്ഷേത്രത്തിന് സിമന്റുകൊണ്ട് അടിത്തറ പാകുന്ന ചടങ്ങാണ് നടന്നത്. ബാപ്‌സ് സന്ന്യാസിവര്യരും പൗരപ്രമുഖരുമടക്കം നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments