Latest NewsKeralaNews

കെൽട്രോണിനെ ഉപയോഗിച്ച് പൊലീസ് വകുപ്പിലെ ഉന്നതർ അഴിമതി നടത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി; ഒരിടത്തും കണക്ക് കാണിക്കാത്ത പിണറായി സർക്കാരിന്റെ കൊള്ളയാണ് നടക്കുന്നത്; അടിയന്തിരമായി ഈ കേസ് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം;-കെ സുരേന്ദ്രൻ

തൃശ്ശൂർ: പൊലീസ് വകുപ്പിലെ അഴിമതിയെക്കുറിച്ച് രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെൽട്രോണിനെ ഉപയോഗിച്ച് പൊലീസ് വകുപ്പിലെ ഉന്നതർ അഴിമതി നടത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒരിടത്തും കണക്ക് കാണിക്കാത്ത പിണറായി സർക്കാരിന്റെ കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്. കെ സുരേന്ദ്രൻ പറഞ്ഞു.

മുഖ്യ മന്ത്രി ഈ കേസിൽ ആരെയൊക്കെയോ ഭയപ്പെടുന്നുണ്ട്. അത് ചിലപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കളെ തന്നെയാകാം. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണ് ഈ അഴിമതിയെല്ലാം നടന്നിരിക്കുന്നത്. അടിയന്തിരമായി ഈ കേസ് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഡിജിപിയുടെ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുള്ള വില്ലകൾ നിർമ്മിച്ചത് പൊലീസ് ഹൗസിംഗ് കണ്‍സ്ട്രഷൻ കോർപ്പറേഷൻ കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനിയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

സിഎജി ആഡംബര വില്ല നിർമ്മാണത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. പൊലീസുകാർക്ക് ക്വാർട്ടേഴ്സ് പണിയാനുള്ള തുക വകമാറ്റി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വില്ല പണിയുന്നുവെന്നായിരുന്നു സിഎജി കണ്ടെത്തൽ. എന്നാല്‍, അതിനപ്പുറത്താണ് വില്ലയിലെ ചട്ടലംഘനം. നിർമ്മാണം പൊലീസ് ഹൗസിംഗ് കണ്‍സ്ട്രഷൻ കോർപ്പറേഷനെ ഏല്പിച്ചില്ല. പകരം പൊലീസ് ഹൗസിംഗ് കണ്‍സ്ട്രഷൻ കോർപ്പറേഷൻ കരിമ്പട്ടികയിൽ പെടുത്തിയ ഹാബിറ്റാറ്റിനെയാണ് നിർമാണ ചുമതല ഏല്‍പ്പിച്ചത്.

2015 ഒക്ടോബർ 17നാണ് ഹാബിറ്റാറ്റിനെ കരിമ്പട്ടികയിൽപ്പെടുത്തി കോർപ്പറേഷന്‍റെ എംഡിയായിരുന്ന എഡിജിപി അനിൽകാന്ത് ഉത്തരവിറക്കിയത്. ഈ ഉത്തരവ് കാറ്റിൽപ്പറത്തിയാണ് ബെഹ്റ ടെണ്ടർ പോലും വിളിക്കാതെ കരാർ ഹാബിറ്റാറ്റിനെ ഏല്പിച്ചത്.

അതേസമയം, സർക്കാർ പട്ടികയിൽപ്പെട്ട കമ്പനിയായത് കൊണ്ടാണ് കരാ‍ർ നൽകിയതെന്നാണ് പൊലീസ് ആസ്ഥാനത്തുന്നിന്നുള്ള വിശദീകരണം. പാലക്കാട് അഗളി സിഐ ഓഫീസ് നിർമ്മിച്ചത് ഹാബിറ്റാറ്റായിരുന്നു. ഒരു വർ‍ഷം കഴിയുന്നതിന് മുമ്പേ ഓഫീസ് തകരാറിലായി. കൂടാതെ നിർമ്മാണ അപാകതകള്‍ ചൂണ്ടികാട്ടി പാലക്കാട് ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് കത്തും നൽകി.

ALSO READ: കട്ടപ്പനയിലെ പുറമ്പോക്ക് ഭൂമിയിൽ സിപിഎം സഹകരണ ആശുപത്രി സ്ഥിതി ചെയുന്ന കെട്ടിടം പൊളിച്ചേക്കും; മുൻ സിഐടിയു നേതാവിന്റെ തണ്ടപ്പേർ തട്ടിപ്പിൽ കർശന നടപടികളുമായി ജില്ലാ ഭരണകൂടം

അറ്റകുറ്റപണി ചെയ്യണമെന്നാവശ്യപ്പെട്ട് കരാറുകാരായ ഹാബിറ്റാറിനെ കോർപ്പറേഷന്‍ സമീപിച്ചുവെങ്കിലും ഒരു നീക്കവുമുണ്ടായില്ല. ഇതേ തുടർന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നും ഹാബിറ്റാറ്റിനെ കരിമ്പട്ടികയിൽപ്പെടുത്താൻ കോർപ്പറേഷൻ എംഡിക്ക് നിർദ്ദേശം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button