KeralaLatest NewsNews

കാമുകന്റെ ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താൻ പിഞ്ചുകുഞ്ഞ് തടസ്സമായി; അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ രാത്രി എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് കുഞ്ഞു തല ഇടിക്കുന്ന രീതിയിൽ വലിച്ചെറിഞ്ഞു; അമ്മ ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടുക്കും

കണ്ണൂർ: നാടിനെ നടുക്കിയ ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ അറസ്റ്റിലായ അമ്മ ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടുക്കും. ശരണ്യ എല്ലാം ചെയ്‌തത്‌ തന്റെ കാമുകനു വേണ്ടിയാണ്. കാമുകന്റെ ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താൻ പിഞ്ചുകുഞ്ഞ് തടസ്സമായി. അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ രാത്രി എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് കുഞ്ഞു തല ഇടിക്കുന്ന രീതിയിൽ വലിച്ചെറിഞ്ഞു. മനസ്സിൽ ഒരു തരി കുറ്റബോധമില്ലാതെ കാമുകനെ ഓർത്തുകൊണ്ട് വീട്ടിലേക്ക് നടന്നു. കണ്ണൂർ തയ്യിലിൽ ആയിരുന്നു നാടിനെ നടുക്കിയ സംഭവം.

നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കർശന സുരക്ഷയിലാകും തെളിവെടുപ്പ്. വൈകിട്ട് ശരണ്യയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.ഭർത്താവാണ് കുറ്റക്കാരനെന്നാണ് ശരണ്യ പോലീസിനോട് ആവർത്തിച്ച് പറഞ്ഞിരുന്നത്. എന്നാൽ ശാസ്ത്രീയ തെളിവുകൾ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് കേസ് തെളിയിച്ചത്. കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ കൊന്നുവെന്ന് ശരണ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ഈ കേസില്‍ ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുവെള്ളമാണ് പ്രതിയെ കുടുക്കിയത്. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്‍റേയും മണലിന്‍റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്. ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ വെള്ളംകുടിച്ച ശരണ്യ, ഒടുവില്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.

പിതാവിനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് കുഞ്ഞു തല ഇടിക്കുന്ന രീതിയിൽ വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്‍റെ തലയ്ക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ALSO READ: ബിഗ് ബോസ്: രജിത് കുമാര്‍ ജസ്ലയെ പിറകില്‍ നിന്ന് കെട്ടിപ്പിടിച്ചത് തെറ്റായിപ്പോയെന്ന് മഞ്ജു; തന്റെ തെറ്റ് മാത്രം കാണുകയാണ് മഞ്ജു ചെയ്യുന്നതെന്നും മഞ്ജു പത്രോസിന്റെ കണ്ണ് മഞ്ഞയാണെന്നും രജിത് കുമാര്‍

ശരണ്യയും ഭര്‍ത്താവ് പ്രണവും തമ്മില്‍ നേരത്തെ മുതല്‍ അസ്വരാസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തിലായ ശരണ്യ, കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button