CricketLatest NewsNewsSports

ജോലിഭാരം കൂടുതൽ, കുറച്ച് വർഷം കൂടി തട്ടി മുട്ടി പോകുമെന്ന് കോലി

വെല്ലിങ്ടൺ∙ അമിത ജോലിഭാരത്തേക്കുറിച്ച് മുൻപു പലതവണ തുറന്നടിച്ചിട്ടുള്ള കോലി, ജോലിഭാരം കൂടുതലാണെന്ന വാദം ഒരിക്കൽക്കൂടി ആവർത്തിച്ചു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഏകദിന, ട്വന്റി20 ലോകകപ്പുകൾ നേടുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച കോലി, അതിനുശേഷം ഏതെങ്കിലും ഒരു ഫോർമാറ്റിൽനിന്ന് പിൻമാറുന്ന കാര്യം പരിഗണിക്കുമെന്നും പ്രഖ്യാപിച്ചു. ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2021ലെ ട്വന്റി20 ലോകകപ്പിനുശേഷം ഏതെങ്കിലുമൊരു ഫോർമാറ്റിൽനിന്ന് വിരമിക്കാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് കോലി നിലപാട് വ്യക്തമാക്കിയത്.

ജോലിഭാരവും മടുപ്പും ഇന്ത്യൻ ക്രിക്കറ്റിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണെന്ന നിലപാട് കോലി ആവർത്തിക്കുകയും ചെയ്തു. ‘ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചകളിൽനിന്ന് ഒരു കാരണവശാലും ഒളിച്ചോടാനാകില്ല. വർഷത്തിൽ 300 ദിവസവും കളിക്കുന്നത് പതിവായിട്ട് ഏതാണ്ട് എട്ടു വർഷമായി. ഇതിൽ നീണ്ട യാത്രകളും കഠിന പരിശീലനങ്ങളും ഉൾപ്പെടുന്നു. മടുപ്പും ജോലിഭാരവും തീർച്ചയായും എന്നെ ബാധിക്കുന്നുണ്ട്’ – കോലി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button