KeralaLatest NewsNews

ഉണ്ട വിഴുങ്ങിയ സംഭവത്തിൽ രാഷ്ട്രീയമൗനം പാലിച്ച് സിപിഎം; പൊലീസിനും ഡിജിപിക്കും എതിരെ സിഎജിയുടെ കണ്ടെത്തൽ വിവാദമായിരിക്കെ സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന് തുടങ്ങും

തിരുവനന്തപുരം: പൊലീസിനും ഡിജിപിക്കും എതിരെ സിഎജിയുടെ കണ്ടെത്തൽ വിവാദമായിരിക്കെ സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന് തുടങ്ങും. അതേസമയം, ഇത് സംബന്ധിച്ച ചർച്ചകൾ ഇന്നും, നാളെയുമായി നടക്കുന്ന യോഗത്തിൽ ഉയരും.

സിഎജി കണ്ടെത്തൽ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലുറച്ച്, ഇതിലുള്ളതെല്ലാം യുഡിഎഫ് കാലത്തെ വീഴ്ചയെന്ന് ഉയർത്തിക്കാട്ടി വിവാദം ചെറുക്കാനാണ് സിപിഎം പദ്ധതി. സിഎജി പുറത്തുവിട്ട റിപ്പോർട്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും, പൊലീസിനും തന്നെ വലിയ തലവേദനയായ സാഹചര്യത്തിലാണ് ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ വിഷയം അടിയന്തരമായി ചർച്ച ചെയ്തത്.

സർക്കാരിന് വേണ്ടി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതൊഴികെ ബാക്കിയെല്ലാ കേസുകളും യുഡിഎഫ് കാലത്തുണ്ടായതാണ്. അതിന് മറുപടി പറയേണ്ടതും യുഡിഎഫാണ് എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. വ്യക്തമായ രാഷ്ട്രീയയലക്ഷ്യത്തോടെ, മുഖ്യമന്ത്രിക്കെതിരെ വരുന്ന ആരോപണങ്ങൾ അവഗണിച്ച് മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇതേ തരത്തിലുള്ള ആരോപണങ്ങളെ മുഖ്യമന്ത്രി തന്നെ നേരിടുമെന്നും, മറുപടി നൽകുമെന്നും സിപിഎം തീരുമാനിച്ചു.

ALSO READ: ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവി ആയശേഷം പൊലീസ് നവീകരണത്തിന് ചെലവഴിച്ചത് കോടികൾ; ബെഹ്റ സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോഴും വ്യക്തമായ മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നു; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

സിപിഎമ്മിന്‍റെ മറ്റ് നേതാക്കളാരും ഇതിൽ പ്രതികരണം നടത്തിയിട്ടില്ല, നടത്തേണ്ടതുമില്ല എന്നാണ് തീരുമാനം. പൗരത്വ നിയമത്തിനെതിരായി നടന്ന പ്രതിഷേധങ്ങളുടെ അവലോകനവും തുടർ സമരങ്ങളും യോഗത്തിൽ ചർച്ചയാകും. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കമാണ് മറ്റൊരു പ്രധാന അജണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button