ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ വീട്ടമ്മയുടെ പീഡന പരാതി. ബദോഹി എംഎല്‍എ രവീന്ദ്ര നാഥ് ത്രിപാഠിക്കും ആറു കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് നാല്‍പതുകാരി പരാതി നല്‍കിയിരിക്കുന്നത്. വിവാഹത്തിനു മുന്‍പ് രവീന്ദ്ര നാഥിന്റെ അനന്തരവന്‍ സന്ദീപ് തീവാരി തന്നെ പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ ആരോപണം.
2017 നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് എംഎല്‍എ ഉള്‍പ്പെടെ ഏഴ് പേര്‍ ഹോട്ടല്‍ മുറിയില്‍വച്ച് ഒരു മാസം തുടര്‍ച്ചയായി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും പീഡനത്തെതുടര്‍ന്നു ഗര്‍ഭിണിയായ തന്നെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു.
എന്നാല്‍ യുവതിയുടെ പരാതിയും ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും ഇതു തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നും രവീന്ദ്ര നാഥ് ത്രിപാഠി പ്രതികരിച്ചു. അന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ താനും തന്റെ കുടുംബവും തൂക്കിലേറാന്‍ വരെ തയാറാണെന്നും എംഎല്‍എ പറഞ്ഞു.
അതേസമയം പരാതിയില്‍ ആറ് പേര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തതായും വിശദമായ അന്വേഷണത്തിനായി അന്വേഷണസംഘത്തെ രൂപീകരിച്ചെന്നും വീട്ടമ്മയുടെ മൊഴി മജിസ്‌ട്രേറ്റിനു മുന്‍പില്‍ രേഖപ്പെടുത്തുമെന്നും ജില്ലാ പൊലീസ് മേധാവി റാം ബദന്‍ സിങ് അറിയിച്ചു.
Post Your Comments