ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം കനക്കുന്നതായി റിപ്പോർട്ട്. ഉഷ്ണ തരംഗം മൂലം രണ്ട് ദിവസത്തിനിടെ 96 പേരാണ് മരിച്ചത്. യുപിയിലെ ബാല്ലിയ ജില്ലയിൽ മാത്രം കടുത്ത ചൂടിനെ തുടർന്ന് 54 പേർക്കാണ് ജീവൻ നഷ്ടമായത്. കൂടാതെ, ജില്ലയിലെ വിവിധ ആശുപത്രിയിൽ മുന്നൂറിലധികം ആളുകൾ ഉഷ്ണ തരംഗം മൂലമുള്ള അസ്വസ്ഥതകൾ നേരിട്ടതിനെ തുടർന്ന് ചികിത്സ തേടിയിട്ടുണ്ട്.
പ്രധാനമായും 60 വയസിൽ മുകളിൽ പ്രായമുള്ളവരെയാണ് ഉഷ്ണ തരംഗം കൂടുതലായി ബാധിച്ചിരിക്കുന്നത്. ബാല്ലിയ ജില്ലയിൽ ഇന്ന് 43 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ യുപിയിലെ വിവിധ ജില്ലകളിൽ ചൂട് ഉയരുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, കിഴക്കൻ ബീഹാറിൽ രണ്ട് ദിവസത്തിനിടയിൽ 42 പേർക്കാണ് ഉഷ്ണ തരംഗം മൂലം ജീവൻ നഷ്ടമായത്. ബീഹാറിന്റെ തലസ്ഥാനമായ പട്നയിൽ 44 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നിട്ടുണ്ട്.
Also Read: വാഹനം ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് അപകടം: ഷോക്കേറ്റ് പത്തുപേര്‍ക്ക് പരിക്ക്
Post Your Comments