ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും പുകഴ്ത്തി രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. വർഗീയ കലാപങ്ങളും, ഗുണ്ടാരാജും, കൊലപാതകവും, തട്ടിക്കൊണ്ടു പോകലും, സ്ത്രീകൾക്ക് നേരെയുള്ള അക്രമവും, കൊള്ളയും, പിടിച്ചുപറിയും, ജാതി പ്രശ്നങ്ങളും മാത്രം കേട്ടിരുന്ന ഉത്തർ പ്രദേശ് ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് അവിടെ നടക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെയും, ഉത്തർ പ്രദേശിലേക്ക് ഒഴുകുന്ന വൻകിട നിക്ഷേപത്തിന്റയും പേരിലാണെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.
യോഗി ആദിത്യനാഥ് യു.പിക്ക് വേണ്ടി ചെയ്തത്:
- അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിപ്പ് കഴിഞ്ഞ 5 വർഷം കൊണ്ട് നടത്തി.
- ആഗോള നിക്ഷേപക സമ്മേളനത്തിൽ 33 ലക്ഷം കോടി രൂപയുടെ നിക്ഷേപം വരുന്ന 18000 പദ്ധതികൾ ആണ് ഉത്തർ പ്രദേശിലേക്ക് ഒഴുകി എത്തിയത്. ഇതുവഴി 92 ലക്ഷം പേർക്ക് പുതിയതായി ജോലി ലഭിക്കും.
- യൂസഫ് അലി ഉൾപ്പെടെ ഉത്തർ പ്രദേശിൽ വൻകിട നിക്ഷേപം നടത്തുന്നു.
- ജനങ്ങൾക്ക് തൊഴിൽ ലഭിക്കുന്നു, വരുമാനം ഉയരുന്നു.
- 2012 വരെ ആകെ 2 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത് എങ്കിൽ അധികം വൈകാതെ അത് 5 ആയി ഉയരും.
തലങ്ങും വിലങ്ങും എക്സ്പ്രസ്സ് ഹൈവേകൾ. - ഉത്തർ പ്രദേശ് 2027 ആകുമ്പോൾ 1 trillion ഡോളർ സാമ്പത്തീക ശക്തി ആകും എന്നാണ് കരുതുന്നത്.
ജിതിൻ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
1950 മുതൽ ഉത്തർ പ്രദേശ് ഭരിച്ചത് കൂടുതലും കോൺഗ്രസ് ആയിരുന്നു. ഇടയ്ക്ക് സോഷ്യലിസ്റ്റ് പാർട്ടി എന്നപേരിൽ ജാതി പാർട്ടി ആയ സമാജ് വാദി പാർട്ടി, ബി എസ് പി, തുടങ്ങിയവയും, കുറച്ചു നാൾ ജനതാ പാർട്ടിയും ഭരിച്ചു.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആകുന്നതിനു മുമ്പ് ബിജെപി ആകെ ഉത്തർ പ്രദേശ് ഭരിച്ചത് രണ്ട് തവണയായി കഷ്ട്ടി 5 കൊല്ലം മാത്രമാണ്.
ഉത്തർ പ്രദേശ് ഭരിച്ച 21 മുഖ്യമന്ത്രിമാരിൽ 11 പേരും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നുള്ളവരായിരുന്നു. തുടർച്ചയായി ഇത്രയും കൊല്ലം ഭരിച്ചിട്ടും ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന സംസ്ഥാനമാക്കി ഉത്തർ പ്രദേശിനെ നിലനിർത്തി എന്നതാണ് കോൺഗ്രസ് നൽകിയ സംഭാവന.
കമ്മ്യൂണിസ്റ്റുകാർ തുടർച്ചയായി 35 കൊല്ലം ഭരിച്ച ബംഗാളിന്റെ അവസ്ഥ എല്ലാവർക്കും അറിയാം.
ബീഹാറിലേക്ക് നോക്കൂ, ഇതുവരെ ബീഹാറിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടായിട്ടില്ല..! ആകെയുള്ള 23 മുഖ്യമന്ത്രിമാരിൽ 14 പേരും കോൺഗ്രസുകാർ ആയിരുന്നു. സോഷ്യലിസ്റ്റ് പാർട്ടി എന്ന് പറഞ്ഞ് ജാതി കളിച്ചു ജനത്തെ തമ്മിലടിപ്പിച്ച ലാലുവിനെ പോലുള്ള ഭൂലോക ക്രിമിനലുകളും, അഴിമതിക്കാരും ഒക്കെയാണ് ബാക്കി ബീഹാർ ഭരിച്ചത്.
ഇക്കൂട്ടർ രണ്ട് പേരും ഒരുമിച്ച് നിന്ന് കേരളത്തിലെ ചാനലുകളിൽ ഇരുന്ന് വലിയ സംസ്ഥാനങ്ങൾ ആയ ഉത്തർ പ്രദേശിന്റെയും, ബീഹാറിന്റെയും, ബംഗാളിന്റെയും ഒക്കെ പിന്നോക്ക അവസ്ഥയെ കുറിച്ച് വിലപിക്കുന്നത് കാണാറുണ്ട്.
60 കൊല്ലത്തോളം ഈ സംസ്ഥാനങ്ങൾ ഭരിച്ചിട്ടും ഇവർക്ക് മാറ്റം കൊണ്ടുവരാൻ കഴിഞ്ഞില്ല. ഇന്ത്യയിലെ ഏറ്റവും പിന്നോക്ക സംസ്ഥാനങ്ങൾ ആയി തന്നെ അത് തുടർന്നു. അധികാരം ഉണ്ടായിരുന്ന കാലത്ത് ഇവർ എന്ത് ചെയ്യുക ആയിരുന്നു?
വർഗീയ കലാപങ്ങളും, ഗുണ്ടാരാജും, കൊലപാതകവും, തട്ടിക്കൊണ്ടു പോകലും, സ്ത്രീകൾക്ക് നേരെയുള്ള അക്രമവും, കൊള്ളയും, പിടിച്ചുപറിയും, ജാതി പ്രശ്നങ്ങളും മാത്രം കേട്ടിരുന്ന ഉത്തർ പ്രദേശ് ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് അവിടെ നടക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെയും, ഉത്തർ പ്രദേശിലേക്ക് ഒഴുകുന്ന വൻകിട നിക്ഷേപത്തിന്റയും പേരിലാണ്.
വർഗീയ കലാപങ്ങൾ ഇല്ല, ഗുണ്ടകളെ വെടിവെച്ചു വീഴ്ത്തി, മാധ്യമ പ്രവർത്തകന്റെ വേഷമണിഞ്ഞ് കലാപം ഉണ്ടാക്കാൻ ചെന്നവനെയൊക്കെ തൂക്കി അകത്തിട്ടു, സ്ത്രീ സുരക്ഷ ഭേദപ്പെട്ടതായി, അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിപ്പ് കഴിഞ്ഞ 5 വർഷം കൊണ്ട് നടത്തി.
കഴിഞ്ഞ ദിവസം നടന്ന ആഗോള നിക്ഷേപക സമ്മേളനത്തിൽ 33 ലക്ഷം കോടി രൂപയുടെ നിക്ഷേപം വരുന്ന 18000 പദ്ധതികൾ ആണ് ഉത്തർ പ്രദേശിലേക്ക് ഒഴുകി എത്തിയത്. ഇതുവഴി 92 ലക്ഷം പേർക്ക് പുതിയതായി ജോലി ലഭിക്കും.
സാക്ഷാൽ യൂസഫ് അലി ഉൾപ്പെടെ ഉത്തർ പ്രദേശിൽ വൻകിട നിക്ഷേപം നടത്തുന്നു. വെറും മാൾ മാത്രമല്ല യൂസഫ് അലിയുടെ നിക്ഷേപം എന്ന് ഓർക്കണം.
എടുത്ത് പറയേണ്ട ഒരു കാര്യം, ഈ നിക്ഷേപം ഒക്കെ കൂടുതലും കേന്ദ്രീകരിക്കുന്നത് ഉത്തർ പ്രദേശിന്റെ പിന്നോക്ക മേഖലകളിൽ ആണ് എന്നതാണ്. അതായത് വികസനം എല്ലായിടത്തും എത്തുന്നു എന്ന് ഉറപ്പാക്കുന്നു.
ഒരു 7 കൊല്ലം മുമ്പ് വരെ ഇതൊക്കെ ചിന്തിക്കാൻ പോലും പറ്റാത്ത കാര്യങ്ങൾ ആയിരുന്നു. കേരളത്തിൽ നിക്ഷേപിക്കാൻ ഇപ്പോഴും ആരെങ്കിലും വരുമോ, അതുപോലെ തന്നെ ആയിരുന്നു ഉത്തർ പ്രദേശിന്റെ കാര്യവും. കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭീകരവാദം ആണെങ്കിൽ ഉത്തർ പ്രദേശിൽ വർഗീയ സംഘട്ടനങ്ങളും, ജാതി രാഷ്ട്രീയവും, ക്രമസമാധാന പ്രശ്നവും ആയിരുന്നു..
ഭരണം മാറി കുറച്ചു കഴിഞ്ഞപ്പോൾ നിക്ഷേപത്തിന് യൂസഫ് അലി ഉൾപ്പെടെ എല്ലാവരുടെയും ആദ്യ പരിഗണന ഉത്തർ പ്രദേശ് ആയി മാറി. എത്ര പെട്ടെന്നാണ് മാറ്റങ്ങൾ വരുന്നത്. ജനങ്ങൾക്ക് തൊഴിൽ ലഭിക്കുന്നു, വരുമാനം ഉയരുന്നു, അതൊക്കെ കൊണ്ട് തന്നെ ഇനി വർഗീയ കലാപങ്ങൾ ഒന്നും മാപ്രകൾ പ്രതീക്ഷിക്കേണ്ട. കുത്തിത്തിരിപ്പിന് അങ്ങോട്ട് പോയിട്ട് കാര്യമില്ലെന്ന്.. ?
2012 വരെ ആകെ 2 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത് എങ്കിൽ അധികം വൈകാതെ അത് 5 ആയി ഉയരും. തലങ്ങും വിലങ്ങും എക്സ്പ്രസ്സ് ഹൈവേകൾ…60 കൊല്ലം ഒന്നും ചെയ്യാതിരുന്ന വങ്കൻമാർ ഇപ്പോൾ ചോദിക്കുന്നത് 8 വരി റോഡ് വന്നാൽ പട്ടിണി മാറുമോ എന്നാണ്..?
ഇവിടെ ഒരാൾ വിദേശ നിക്ഷേപം തേടി ദാരിദ്ര്യം പിടിച്ച കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ ഒഴികെ ഒട്ടുമിക്ക മുതലാളിത്ത രാജ്യങ്ങളിലും കുടുംബസമേതം കറങ്ങി നടന്നു. ഒരു പൂച്ചക്കാളിയും ഇങ്ങോട്ട് നിക്ഷേപവുമായി വന്നില്ല എന്ന് മാത്രമല്ല ഇവിടെ ഉണ്ടായിരുന്നവർ കൂടി സ്ഥലം വിടുകയാണ് ഉണ്ടായത് എന്നോർക്കണം. ??
ഉത്തർ പ്രദേശ് 2027 ആകുമ്പോൾ 1 trillion ഡോളർ സാമ്പത്തീക ശക്തി ആകും എന്നാണ് കരുതുന്നത്. വെറും 7 കൊല്ലം കൊണ്ട്, കാർഷിക സംസ്ഥാനം മാത്രമായിരുന്ന, യാതൊരു അടിസ്ഥാന സൗകര്യ വികസനവും ഇല്ലാതിരുന്ന, ഗുണ്ടകൾ നാട് ഭരിച്ചിരുന്ന ഒരു സംസ്ഥാനത്തെ ഇങ്ങനെ മാറ്റി എടുത്തു എന്ന് പറഞ്ഞാൽ അതിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
ഉത്തർ പ്രദേശിലെ വൻകിട നിക്ഷേപ ഒഴുക്കിന്റെ വാർത്തകൾ മലയാളികൾ അറിയരുത് എന്ന് കേരളത്തിലെ ഇടത് – ഇസ്ലാമിക മാധ്യമങ്ങൾക്ക് നിർബന്ധം ആയത് കൊണ്ട് ഇതൊന്നും കേരളത്തിൽ വാർത്തയല്ല. ഉത്തർ പ്രദേശിലെ അടിസ്ഥാന സൗകര്യ വികസനം നേരിൽ കണ്ട് വീഡിയോ ഇട്ട മലയാളി വ്ലോഗ്ർമാരെ മത തീവ്രവാദികൾ ഭീഷണിപ്പെടുത്തുന്നതും നമ്മൾ കണ്ടു.
പക്ഷെ നിങ്ങൾ എത്രയൊക്കെ മറച്ചു വെച്ചാലും സത്യത്തെ മറയ്ക്കാൻ കഴിയില്ല. 2030 ഒക്കെ ആകുമ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിൽ ഒന്നായി ഉത്തർ പ്രദേശ് മാറും എന്നുറപ്പാണ്. ഗുജറാത്ത് മോഡലിന് ശേഷം, അതിനെ വെല്ലുന്ന ഉത്തർ പ്രദേശ് മോഡൽ ആണ് ഇനി ചർച്ചയാകാൻ പോകുന്നത്.
യോഗി ആദിത്യനാഥ് വെറും ഒരു സന്യാസി അല്ല, രാഷ്ട്ര തന്ത്രഞ്ജൻ ആണ്. 25 കോടി ജനസംഖ്യയുള്ള ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നിന്ന ഒരു സംസ്ഥാനത്തെ വെറും 7 കൊല്ലം കൊണ്ട് ഇങ്ങനെ മാറ്റി എടുക്കാൻ കഴിഞ്ഞു എങ്കിൽ ഇനിയുള്ള കാലം ഈ സന്യാസിയുടേത് തന്നെ ആയിരിക്കും എന്നുറപ്പ്
Post Your Comments