KeralaLatest NewsNews

തൃശൂരില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റിനെ ഇരുമ്പ് വടികൊണ്ട് തല്ലിച്ചതച്ചു; ഇന്ന് ഹർത്താൽ

തൃശൂർ: തൃശൂരില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റിനെ ഇരുമ്പ് വടികൊണ്ട് തല്ലിച്ചതച്ചു. കയ്പമംഗലത്ത് ആണ് സംഭവം. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.കെ അഫ്‌സലിന് (42) നേരെയാണ് തിങ്കളാഴ്ച രാത്രി എട്ടോടെ ആക്രമണമുണ്ടായത്. തലയിലും മുഖത്തും ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ അഫ്‌സലിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തില്‍ പ്രതിഷേധിച്ച് കയ്പമംഗലം പഞ്ചായത്തില്‍ യുഡിഎഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. കൊപ്രക്കളത്തുള്ള ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. ബൈക്കിലിരിക്കുകയായിരുന്ന അഫ്‌സലിനെ ഹോട്ടലിൽ നിന്നെത്തിയ ഹോട്ടലുടമയുടെ ബന്ധുവാണ് ആക്രമിച്ചതെന്നാണ് സൂചന.

ALSO READ: പാലക്കാട് കിണറ്റിൽ വീണ വളർത്തു കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മക്ക് ദാരുണാന്ത്യം

ബൈക്കിൽ നിന്ന് അഫ്‌സലിനെ ചവിട്ടിവീഴ്ത്തിയ ശേഷം ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. റിയാസ് കല്ലിപ്പറമ്പില്‍ എന്നയാളാണ് പ്രതിയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം അക്രമി ഹോട്ടലിന്‍റെ അടുക്കളവാതിൽ വഴി ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ അഫ്‌സലിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button