Latest NewsKeralaNews

പാലക്കാട് കിണറ്റിൽ വീണ വളർത്തു കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മക്ക് ദാരുണാന്ത്യം

പാലക്കാട്: കിണറ്റിൽ വീണ വളർത്തു കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മക്ക് ദാരുണാന്ത്യം. കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ കിണറ്റിൽ വീണു മരിക്കുകയായിരുന്നു. പാലക്കാട് കോട്ടായി കമ്പക്കുളം വീട്ടിൽ രാജേഷിന്‍റെ ഭാര്യ ശോഭനയെയാണ് വീടിനു മുൻവശത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നൊരാളെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സോണിയയ്ക്കു താത്പര്യമില്ല; വയനാട് എം പി രാഹുൽ ഗാന്ധിയെ അധ്യക്ഷപദവിയില്‍ തിരിച്ചെത്തിക്കാന്‍ നീക്കം

പാലക്കാട് നിന്ന് അഗ്നി രക്ഷ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കിണറ്റിൽ വീണ കോഴിയേയും രക്ഷിക്കാൻ ഉപയോഗിച്ച കൊട്ടയും കണ്ടെത്തുകയായിരുന്നു. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് രാജേഷാണ് ഭാര്യയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button