Latest NewsKeralaNews

ബെഹ്‌റയെന്ന ദരിദ്രവാസി, അയാളുടെ മുതലാളി വിജയനും; കമ്മികള്‍ വാഴ്ത്തിപ്പാടുന്ന ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ പോലും കൈയ്യിട്ടുവാരുന്ന പിണറായിക്കാലം; വിടി ബൽറാം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെയും വിമര്‍ശനവുമായി എംഎല്‍എ വിടി ബല്‍റാം രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതിപ്പോ ചുമ്മാ കുറച്ച് ക്യാമറകൾ റോട്ടിൽ കൊണ്ടുവച്ച് ജനങ്ങളിൽ നിന്ന് പണം പിടുങ്ങുന്നു. കിട്ടുന്ന കാശിൽ 90 ശതമാനവും സ്വകാര്യ കമ്പനിക്ക്, വെറും 10 ശതമാനം മാത്രം ഖജനാവിലേക്കെന്ന് ബൽറാം ആരോപിക്കുന്നു.

Read also: ഈ ഹൈബിക്ക് എന്താ പ്രശ്നം? കരുണ സംഗീത ദിശമായി ബന്ധപ്പെട്ട് പ്രതികരണവുമായി മാല പാര്‍വതി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കേരളത്തിലെ ഹൈവേകളിലെ ടോൾ വിരുദ്ധ സമരങ്ങൾ അവസാനിച്ചിട്ടില്ല. കാരണം അവരുടെ തീവെട്ടിക്കൊള്ള തന്നെ. അത് പിന്നെ കോടികൾ മുടക്കി ഹൈവേ പണിതിട്ടാണ് ടോൾ പിരിക്കുന്നതെന്നെങ്കിലും വിചാരിക്കാം.

ഇതിപ്പോ ചുമ്മാ കുറച്ച് ക്യാമറകൾ റോട്ടിൽ കൊണ്ടുവച്ച് ജനങ്ങളിൽ നിന്ന് പണം പിടുങ്ങുന്നു. കിട്ടുന്ന കാശിൽ 90 ശതമാനവും സ്വകാര്യ കമ്പനിക്ക്, വെറും 10 ശതമാനം മാത്രം ഖജനാവിലേക്ക്.

ബെഹ്റയെന്ന ദരിദ്രവാസി ജനറൽ ഓഫ് പോലീസും അയാളുടെ മുതലാളി വിജയനും കൂടി ജനങ്ങളുടെ പിച്ചച്ചട്ടിയിൽ പോലും കൈയ്യിട്ടുവാരുന്ന ഇക്കാലത്തേയാണ് “പിണറായിക്കാലം” എന്ന് കമ്മികൾ വാഴ്ത്തിപ്പാടുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button