KeralaLatest NewsNews

വാവ സുരേഷിനെ കടിച്ചത് തീവ്രവിഷമുള്ള പാമ്പ്; ആന്റി സ്‌നേക്ക് വെനം നല്‍കിയത് നാല് തവണ; അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ .കെ ശൈലജ അറിയിച്ചിരുന്നു. വിഷത്തിന്റെ തീവ്രത കൂടിയതിനാല്‍ 4 പ്രാവശ്യമാണ് വിഷം നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കിയത്. ആവശ്യമരുന്നുകളും പ്ലാസ്മയും ഇതോടൊപ്പം നൽകിയിരുന്നു. വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരിക രക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ഇന്നു വൈകുന്നേരത്തോടെ അദ്ദേഹത്തെ പ്രത്യേക മുറിയിലേക്ക് മാറ്റുമെന്നാണ് സൂചന. അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും.

Read also: കുഞ്ഞിന്റെ ചികിത്സയ്ക്കായി ധാരാളം പണം ആവശ്യമായി വന്നിരുന്നു; സഹായമഭ്യർത്ഥിച്ച് ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ; സുരേഷ് ഗോപിയുടെ മനസ് വെളിപ്പെടുത്തി സംവിധായകൻ ജോണി ആന്റണി

വ്യാഴാഴ്‌ച്ചയാണ്‌ വാവ സുരേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ വാവ സുരേഷിനെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച്‌ വിഷബാധ നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ വലത് കൈയ്യില്‍ നീരും വിഷബാധയേറ്റ ലക്ഷണങ്ങളും കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button