മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരാളാണ് സുരേഷ് ഗോപി. ഇപ്പോൾ സുരേഷ് ഗോപിയുടെ മനുഷ്യത്വത്തെയും സഹായ മനോഭാവത്തെയും കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ ജോണി ആന്റണി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
തന്റെ സുഹൃത്തിന്റെ കുഞ്ഞിന്റെ ചികിത്സയ്ക്കായി ധാരാളം പണം ആവശ്യമായി വന്ന സാഹചര്യം ഉണ്ടായിരുന്നു. സഹായത്തിന് ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ ആണ്. കുട്ടിയുടെ ചികിത്സയ്ക്കു പണം ആവശ്യപ്പെട്ട് കഴിഞ്ഞപ്പോള്‍ വളരെ പെട്ടെന്നു തന്നെ പ്രധാനമന്ത്രിയുടെ ചികിത്സാ പദ്ധതിയില്‍ നിന്നും സഹായം ലഭിക്കാനുള്ള എല്ലാ കാര്യങ്ങളും സുരേഷ് ഗോപി ചെയ്തു തന്നുവെന്നും ജോണി ആന്റണി പറയുന്നു. കൂടാതെ ഒഴിവു സമയം കണ്ടെത്തി കുട്ടിയെ കാണാൻ അദ്ദേഹം നേരിട്ട് വരികയും ചെയ്തുവെന്നും ജോണി കൂട്ടിച്ചേർക്കുന്നു.
Post Your Comments