ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനം ഗുജറാത്തിൽ ചേരികൾ ഒഴിപ്പിക്കുന്നു. മൊട്ടേര സ്റ്റേഡിയത്തിന് സമീപമുള്ള ചേരിയിൽ താമസിക്കുന്ന 45 കുടുംബങ്ങൾക്ക് ഒഴിഞ്ഞ് പോകാൻ അധികൃതർ നിർദ്ദേശം നൽകി. ഉടൻ തന്നെ ഒഴിഞ്ഞ് പോകണമെന്ന് കാണിച്ചാണ് ഇവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
നേരത്തെ മതിൽ കെട്ടി ചേരികൾ മറച്ച സംഭവം വിവാദമായിരുന്നു. മതിൽ കെട്ടി മറച്ച ചേരികളിൽ നിന്നും ആളുകളോട് ഒഴിഞ്ഞ് പോകാൻ നിർദേശം നൽകാൻ സാധ്യതയുണ്ട്.
Post Your Comments