Latest NewsIndiaNews

‘മുംബൈ ആക്രമണത്തെ ഹിന്ദു തീവ്രവാദമാക്കാന്‍ പാക് തീവ്രവാദ സംഘടന ലഷ്‌കര്‍ പദ്ധതിയിട്ടിരുന്നതായി നിര്‍ണായക വിവരം : ഭീകരസംഘടനയുടെ ഉദ്ദേശ്യം ഹിന്ദു തീവ്രവാദികള്‍ മുംബെയില്‍ ആക്രമണം നടത്തി എന്ന പത്രതലക്കെട്ട്

മുംബൈ : ‘മുംബൈ ആക്രമണത്തെ ഹിന്ദു തീവ്രവാദമാക്കാന്‍ പാക് തീവ്രവാദ സംഘടന ലഷ്‌കര്‍ പദ്ധതിയിട്ടിരുന്നതായി നിര്‍ണായക വിവരം. മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. . ഇതിനായി ആക്രമണ കേസിലെ മുഖ്യ പ്രതിയായ മുഹമ്മദ് അജ്മല്‍ അമീര്‍ കസബ് ബെംഗളൂരു സ്വാദേശിയായ സമീര്‍ ദിനേശ് ചൗധരി എന്ന പേരില്‍ മരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എത്തിയത്. ഇയാളുടെ കൈത്തണ്ടയില്‍ ‘കൈത്തണ്ടയില്‍ ചുവന്ന നൂല്‍ കെട്ടിയിരുന്നെന്നും കമ്മീഷണര്‍ പറയുന്നു.

Read Also : മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പാക് ശക്തികളെ തിരിച്ചടിക്കാന്‍ ഒരുങ്ങിയ സേനയെ വിലക്കിയത് യുപിഎ സര്‍ക്കാര്‍; വെളിപ്പെടുത്തലുമായി മുന്‍ വ്യോമസേനാ തലവന്‍

‘ലെറ്റ് മി സേ ഇറ്റ് നൗ’ എന്ന പുസ്തകത്തിലാണ് മരിയ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മുംബൈ ആക്രമണത്തെ ‘ഹിന്ദു തീവ്രവാദം’ എന്ന നിലയില്‍ ചിത്രീകരിക്കാനായിരുന്നു ലഷ്‌കറിന്റെ പദ്ധതി. പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ, പദ്ധതി യാഥാര്‍ഥ്യമായിരുന്നെങ്കില്‍, ഹിന്ദു തീവ്രവാദികള്‍ മുംബെയില്‍ ആക്രമണം നടത്തി എന്ന തലക്കെട്ടായിരുന്നു പത്രങ്ങില്‍ വരേണ്ടിയിരുന്നത്. തൊട്ടുപിന്നാലെ മുന്‍നിര ചാനലുകള്‍ കസബിന്റെ ബെംഗളൂരുവിലുള്ള കുടുംബത്തെയും അയല്‍വാസികളെയും ഇന്റര്‍വ്യൂ ചെയ്‌തേനെ. എന്നാല്‍ അതൊന്നും ഇവിടെ യാഥാര്‍ഥ്യമായില്ലെന്നും മരിയ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button