CricketLatest NewsNewsSports

ഐപിഎല്ലില്‍ ഇത്തവണത്തെ 4 മണി മത്സരങ്ങള്‍ വെട്ടിക്കുറച്ചു ; ഫിക്‌സ്ചറിലെ മാറ്റം ഇങ്ങനെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ വര്‍ഷത്തെ സീസണ്‍ മാര്‍ച്ച് 29-ാം തീയതിയാണ് തുടക്കമാകുന്നത്. മുംബൈ ഇന്ത്യന്‍സും, ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് ഇക്കുറിയും ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. ഇന്നാണ് 2020 ഐപിഎല്‍ സീസണിന്റെ മത്സരക്രമം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത്തവണത്തെ ഐപിഎല്‍ ഫിക്‌സ്ചറിലെ പ്രധാന മാറ്റം രണ്ട് പോരാട്ടങ്ങളുള്ള മത്സരദിനങ്ങള്‍ കുറഞ്ഞു എന്നതാണ്.

ഐപിഎല്ലില്‍ മുന്‍ സീസണുകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മത്സരങ്ങളായിരുന്നു നടന്നിരുന്നതെങ്കില്‍ ഇത്തവണ ശനിയാഴ്ചകളില്‍ രണ്ട് മത്സരങ്ങളില്ല. വൈകിട്ട് 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ മാത്രമാകും ശനിയാഴ്ചകളില്‍ ഉണ്ടാവുക എന്നതാണ് ഇത്തവണത്തെ പ്രത്യേകത. 6 ദിവസങ്ങളില്‍ മാത്രമാണ് ഇക്കുറി ഐപിഎല്ലില്‍ രണ്ട് പോരാട്ടമുണ്ടാവുക. ഇത് ഞായറാഴ്ചകളിലാണ്. ശനിയാഴ്ചകളിലെ ഇരട്ട മത്സരങ്ങള്‍ ഒഴിവാക്കിയതോടെ ഇക്കുറി ഐപിഎല്ലിന്റെ ദൈര്‍ഘ്യവും വര്‍ധിക്കും.

ഐപിഎല്ലില്‍ ഈ സീസണിലെ 4 മണിക്കുള്ള പോരാട്ടങ്ങള്‍ ഇങ്ങനെ,

ഏപ്രില്‍ 5 മുംബൈ ഇന്ത്യന്‍സ് Vs റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഏപ്രില്‍ 12 സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് Vs രാജസ്ഥാന്‍ റോയല്‍സ്

ഏപ്രില്‍ 19 ഡെല്‍ഹി ക്യാപിറ്റല്‍സ് Vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഏപ്രില്‍ 26 കിംഗ്‌സ് ഇലവന്‍ പഞ്ചാബ് Vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

മെയ് 3 റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ Vs കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

മെയ് 10 ചെന്നൈ സൂപ്പര്‍ കിംഗ്‌സ് Vs ഡെല്‍ഹി ക്യാപിറ്റല്‍സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button