Latest NewsKeralaNews

മരണം പതിയിരിയ്ക്കുന്നു… മലയാളികളോട് രാത്രി യാത്ര ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം

തെന്മല : തമിഴ്‌നാട്ടിലേക്കുള്ള അന്യസംസ്ഥാനത്തേയ്ക്കുള്ള യാത്രകളില്‍ അപകടങ്ങള്‍ ഏറുന്നതായി റിപ്പോര്‍ട്ട്. പ്രത്യേകിച്ചും തമിഴ്‌നാട്ടിലേയ്ക്കുള്ള യാത്രകള്‍. ഒരു വര്‍ഷം മുന്‍പാണ് കൊല്ലം പള്ളിമുക്കില്‍ നിന്നു മധുരയ്ക്കു പോയ കുടുംബം സഞ്ചരിച്ച വാന്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചത്. ഇന്നലെ അപകടം നടന്നതിനു 20 കിലോ മീറ്റര്‍ മാത്രം അകലെ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ദുരന്തം. ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് മലയാളികള്‍ക്ക് തമിഴ്‌നാട്ടില്‍ സംഭവിക്കുന്നത്.

read also : തമിഴ്‌നാട്ടില്‍ വാഹനാപകടം : മലയാളികള്‍ക്ക് ദാരുണ മരണം

കേരളത്തില്‍ നിന്നു തികച്ചും വ്യത്യസ്തമായ പാതയാണ് തമിഴ്‌നാട്ടിലുള്ളതെന്നാണ് ഇതിനു കാരണം. വളവുകളും കയറ്റിറക്കങ്ങളും തീരെ കുറവായതിനാല്‍ വാഹനത്തിന് വേഗം കൂടിയാലും അറിയില്ല. രാത്രിയിലെ യാത്ര പരമാവധി ഒഴിവാക്കുക എന്നാണ് ഈ മേഖലയിലെ സ്ഥിരം ഡ്രൈവര്‍മാരുടെ ഉപദേശം. രാത്രിയിലാണ് അപകടങ്ങളില്‍ ഏറെയും സംഭവിക്കുന്നു എന്നതിനാല്‍ രാത്രി യാത്ര കര്‍ശനമായും ഒഴിവാക്കാനാണ് നിര്‍ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button