തിരുവനന്തപുരം: തോക്കുകള്‍ കാണാതായ സംഭവം, സിഎജി റിപ്പോര്‍ട്ടിനെ തള്ളി ക്രൈംബ്രാഞ്ച് . സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പോലെ എസ്എപി ക്യാമ്പില്‍ നിന്ന് തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയുടെ കണ്ടെത്തലുകള്‍ ഇങ്ങനെ . 647 തോക്കുകള്‍ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും 13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോക്കുകള്‍ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : എസ്.എ.പി ക്യാമ്പില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ല ; തോക്കുകള്‍ ക്യാമ്പില്‍ തന്നെ ഉണ്ടെന്ന് പൊലീസ്
കേരളാ പൊലീസിന്റെ 25 തോക്കുകളും 12,061 വെടിയുണ്ടകളും കാണ്‍മാനില്ലെന്നാണ് നിയമസഭയില്‍ വച്ച സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് തച്ചങ്കരി പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സാധാരണ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളായത്. ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുണ്ട്.
Post Your Comments