തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. സി.എ.ജി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ തോക്കുകള്‍ കണ്ടെത്തിയെന്നും സി.എ.ജി കണ്ടെത്തലുകള്‍ തെറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വിവാദത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു.
സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് മൂന്നുതവണ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും തോക്കുകള്‍ എസ്എപി ക്യാമ്പില്‍ തന്നെ ഉണ്ടെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ തോക്കുകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പല ക്യാമ്പുകളിലേക്ക് പോയ തോക്കുകള്‍ എസ്.എ.പി ക്യാമ്പില്‍ തന്നെ തിരിച്ചു കൊണ്ടുവന്ന് വച്ചിട്ടുണ്ട്.
അതേസമയം എസ്.എ.പി ക്യാമ്പില്‍ നിന്ന് 25 തോക്കുകളും 12061വെടിയുണ്ടകളും കാണാതായി എന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ട്.
Post Your Comments