NattuvarthaLatest NewsKeralaNews

ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം

മൂന്നാർ : ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. മൂന്നാർ പോതമേട്ടിൽ കല്ലാർ ടണലിലെ തൊഴിലാളികളായിരുന്ന ആതിരപ്പള്ളി സ്വദേശി രാജേഷ് (30) നെടുമങ്ങാട് സ്വദേശി പുഷ്പാംഗധൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വടാട്ടുപ്പാറ സ്വദേശി കുര്യാക്കോസ് (55) കോട്ടയം പാമ്പാടി സ്വദേശി അജയ് (24) എന്നിവരെ എറണാകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read : അനധികൃത ഹൗസ് ബോട്ടുകള്‍ക്ക് കുരുക്ക് വീഴും : കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്ന മണിക്കൂറിനുശേഷം രാത്രി 12 മണിയോടെ ഇതുവഴി പോയ ആളുകൾ കൊക്കയിൽ ഹെഡ്‍ലൈറ്റ് വെളിച്ചം കണ്ട് മൂന്നാർ പോലീസ് വിവരമറിയിച്ചു. തുടർന്ന് നടത്തിയ  തിരച്ചിലിലാണ് വാഹനം കൊക്കോയിലേയ്ക്ക് മറിഞ്ഞതായി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button