ന്യൂഡല്‍ഹി : ജാമിയ മില്യ സര്‍വകലാശാലയില്‍ നടന്ന കലാപത്തിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം . കൈയ്യില്‍ കല്ലുകളുമായി മുഖം മറച്ച വിദ്യാര്‍ത്ഥികള്‍ ലൈബ്രറിയില്‍ ഓടിക്കയറുന്നതും, മേശയും , കസേരകളും തള്ളിയിടുന്നതും , ഗേറ്റ് അടയ്ക്കുന്നതും എല്ലാം വീഡിയോയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. പുറത്ത് വാഹനങ്ങള്‍ തകര്‍ത്ത ശേഷം ഓടി ലൈബ്രറിയുടെ അകത്തുകയറുകയായിരുന്നു വിദ്യാര്‍ത്ഥികള്‍ എന്നാണ് സൂചന .
പോലീസിനെതിരെയും മറ്റും കല്ലേറ് നടത്തിയ ശേഷം ലൈബ്രറിയിൽ വന്നൊലിച്ചതാണിവർ എന്നാണ് കരുതപ്പെടുന്നത്. ഒരാള്‍ ബാല്‍ക്കണിയില്‍ നിന്ന് കല്ലുകളുമായി കടന്നുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം . ഇയാള്‍ക്ക് പിന്നാലെ മറ്റൊരാള്‍ ബാല്‍ക്കണിയില്‍ രണ്ടു കൈയിലും കല്ലുകളുമായി വരുന്നു. റെയിലിംഗിനു സമീപം വച്ച് ഇവര്‍ കല്ലുകള്‍ കൈമാറുന്നതും ദൃശ്യങ്ങളില്‍ കാണാം .എന്നാല്‍ ഈ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രതിഷേധക്കാര്‍ പ്രചരിപ്പിച്ചിരുന്നത് .മാത്രമല്ല പൊലീസ് അഴിച്ചുവിട്ട അക്രമത്തിന്റെ വീഡിയോ എന്ന പേരില്‍ പ്രചാരണം നടത്തുകയും ചെയ്തു .
ഇന്ത്യ ടുഡെയാണ് കയ്യില്‍ കല്ലുകളുമായി പിടിച്ച് വിദ്യാര്‍ത്ഥികള്‍ ലൈബ്രറിയില്‍ വന്നു കയറുന്ന മുഴുനീള വീഡിയോ പുറത്തുവിട്ടത്. പൊലീസിന്റെ അക്രമമെന്ന് ചൂണ്ടിക്കാട്ടി ജാമിയ മില്ലിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പുറത്തു വിട്ട ദൃശ്യങ്ങളില്‍ ലൈബ്രറിയിലുണ്ടായിരുന്നത് കലാപകാരികളാണെന്ന് തെളിയുന്നു. കലാപമുണ്ടാക്കിയതിനു ശേഷം മുഖം മൂടിയ കര്‍ചീഫുകള്‍ കഴുത്തിലിട്ട് ലൈബ്രറിയില്‍ ഇരിക്കുന്നവരെ ദൃശ്യങ്ങളില്‍ കാണാം.
പൊലീസ് കയറി വരുന്നത് കണ്ട് ഒരാള്‍ മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട് . പൊലീസ് അതിക്രമം ആരോപിച്ചു കൊണ്ടാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതെങ്കിലും ദൃശ്യങ്ങളിലെ വിവരങ്ങള്‍ ഇപ്പോള്‍ കലാപകാരികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. കലാപം നടത്തിയവര്‍ ലൈബ്രറിയില്‍ കയറി ഒളിച്ചിരുന്നാല്‍ പൊലീസ് ഇടപെടാതിരിക്കുമോ എന്ന് സോഷ്യല്‍ മീഡിയയിലും ചോദ്യമുയരുന്നുണ്ട്.
Post Your Comments