ഡിസംബര്‍ പതിനഞ്ചിനു ഡല്‍ഹിയില്‍ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ കലാപത്തില്‍ ലൈബ്രറിയിലുണ്ടായത് രണ്ടരക്കോടി രൂപയുടെ നഷ്ടം. കലാപത്തില്‍, നിരവധി സ്വകാര്യ വാഹനങ്ങള്‍ക്ക് പുറമേ അഞ്ചോളം ബസ്സുകളും കത്തിനശിച്ചിരുന്നു.രണ്ട് അഗ്നിശമന സേനാ പ്രവര്‍ത്തകരെയും വിദ്യാര്‍ഥികള്‍ ആക്രമിച്ചു.
കലാപം അക്രമാസക്തമായതിനെ തുടര്‍ന്ന് ദല്‍ഹി പോലീസ് അക്രമികളെ ലാത്തിച്ചാര്‍ജ്ജ് ചെയ്ത് ഒതുക്കുകയാണുണ്ടായത്. തുടർന്ന് നടന്ന പരിശോധനയിലാണ് ക്യാമ്പസിനകത്തു മാത്രം രണ്ടര കോടി രൂപയിലധികം രൂപയുടെ വസ്തുക്കള്‍ സംഘര്‍ഷത്തിനിടയില്‍ നശിപ്പിച്ചതായി കണ്ടെത്തിയത്.ലൈബ്രറിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് കോളേജ് അധികൃതര്‍ വെളിപ്പെടുത്തി.
Post Your Comments