Latest NewsNewsIndia

2 ജാമിയ വിദ്യാർഥികൾക്ക് എതിരെ യുഎപിഎ ചുമത്തി

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ നേതാവ് ഉമർ ഖാലിദിന്റെ പങ്ക് അന്വേഷിക്കാൻ ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ജാമിയ സർവകലാശാല വിദ്യാർഥികളായ മീരാൻ ഹൈദർ, സഫൂറ സർഗാർ എന്നിവർക്കെതിരെ യുഎപിഎ ചുമത്തി.. അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. സഫൂറയ്ക്കെതിരെ പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചെന്നാണ് കേസ്. കലാപത്തിനു ഗൂഢാലോചന നടത്തിയെന്നാണു മീരാനെതിരെയുള്ള കുറ്റം. അതേസമയം എഫ്ഐആറിൽ ഉമറിന്റെ പേർ ചേർത്തിട്ടുണ്ടെങ്കിലും കേസും വകുപ്പുകളും ചുമത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button