ഡല്‍ഹി: സുരക്ഷാ സേനകളെ ഇകഴ്ത്തുന്നതും അക്രമികളെ പുകഴ്ത്തുന്നതും കോണ്‍ഗ്രസ് പതിവാക്കിയിട്ടുണ്ടെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു. ജാമിയ മില്ലിയയില്‍ കല്ലും മുഖംമൂടിയുമായി പഠിപ്പിക്കുന്നത് എന്തു കോഴ്സാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമ ആക്രമണത്തില്‍ രണ്ട് ദിവസം മുന്‍പ് രാഹുല്‍ ഗാന്ധി സുരക്ഷാ സേനകളുടെ ബലിദാനത്തെ അവഹേളിച്ചു. ജാമിയ അക്രമത്തെ പ്രിയങ്കാ വാധേരയും പിന്തുണച്ചു.
ജാമിയയിലെ വിഡിയോകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷിച്ചു ശക്തമായ നടപടിയെടുക്കണമെന്നും എല്ലാവരും സുരക്ഷാ സേനയ്ക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാമിയയില്‍ നടന്നത് അക്രമ സമരമാണെന്ന് തെളിയിക്കുന്ന വിഡിയോകളാണ് പുറത്തു വന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.4 ബസുകളും 2 പൊലീസ് വാഹനങ്ങളും കത്തിക്കുകയും പെട്രോള്‍ ബോംബെറിയുകയും ചെയ്ത ജാമിയ സമരം സമാധാനപരമാണ് എന്നു പറയുന്നത് കള്ളമാണ്.
‘പ്രതിഷേധക്കാരെ കലാപത്തിലേക്ക് നയിച്ചത് പ്രസംഗം’ , ഷര്‍ജീല്‍ ഇമാമിനെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്
ഇത് രാഷ്ട്രീയവല്‍ക്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും നരസിംഹ റാവു കുറ്റപ്പെടുത്തി. അതേസമയം കല്ലെറിനും അക്രമങ്ങൾക്കും ശേഷം ലൈബ്രറിയിലേക്ക് മുഖം മൂടി ധരിച്ചു കല്ലുകളുമായി അക്രമകാരികൾ എത്തുന്നതിന്റെ വീഡിയോ പോലീസ് പുറത്തു വിട്ടിരുന്നു. നേരത്തെ പോലീസ് വിദ്യാർത്ഥികളെ മർദ്ദിക്കുന്നു എന്ന തരത്തിലുള്ള എഡിറ്റഡ് വീഡിയോകൾ ചില മാധ്യമങ്ങളും സമര അനുകൂലികളും പ്രചരിപ്പിച്ചിരുന്നു.
Post Your Comments