ബെംഗളൂരു: സായിയുടെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ തയാറാണെന്ന് കമ്പള മത്സര താരം ശ്രീനിവാസ ഗൗഡ. കമ്പളയിൽ ശ്രദ്ധിക്കേണ്ടതുള്ളതിനാൽ സായിയുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാവില്ല. മാര്‍ച്ച് ആദ്യ വാരത്തോടെ മത്സരങ്ങള്‍ അവസാനിക്കും. തുടര്‍ന്ന് ശാരീരികക്ഷമത കൂടി പരിഗണിച്ചതിന് ശേഷം സായ് അധികൃതരെ ബന്ധപ്പെടും. ഇതിനായി ഒരു മാസത്തെ സമയം വേണമെന്നും ഇന്ത്യൻ ഉസൈൻ ബോൾട്ട് എന്ന് വിളിപ്പേര് വീണ ശ്രീനിവാസ ഗൗഡ വ്യക്തമാക്കി.
സായിയുടെ ട്രയല്‍സില്‍ പങ്കെടുക്കില്ലെന്ന് ഗൗഡ പറഞ്ഞതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. തുടർന്നാണ് വിശദീകരണവുമായി ഗൗഡ രംഗത്തെത്തിയത്. ഉസൈന്‍ ബോള്‍ട്ടിനെക്കാള്‍ വേഗത്തില്‍ ഓടിയതോടെയാണ് നിര്‍മാണത്തൊഴിലാളിയായ ശ്രീനിവാസ ഗൗഡക്ക് ‘ഇന്ത്യന്‍ ഉസൈന്‍ ബോള്‍ട്ട്’ എന്ന വിളിപ്പേര് വീണത്. 9.58 സെക്കന്‍ഡാണ് ഉസൈന്‍ ബോള്‍ട്ടിന്‍റെ ലോക റെക്കോര്‍ഡ്. 9.55 സെക്കന്‍ഡിലാണ് ശ്രീനിവാസ ഗൗഡ ഓടിയെത്തിയത്.
Post Your Comments