മുംബൈ: മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും ഫഡ്നവിസ് അഭിപ്രായപ്പെട്ടു. ഭാവിയില്‍ മഹാരാഷ്ട്രയില്‍ ആരുമായും സഖ്യത്തിന്റെ ആവശ്യമില്ലെന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫഡ്നവിസിന്റെ വെല്ലുവിളി.
മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും വരുന്ന ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് ‘ഓപ്പറേഷന്‍ ലോട്ടസ്’ പ്രാവര്‍ത്തികമാക്കാന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി നീക്കം നടത്തുകയാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ നേരത്തെ ആരോപിച്ചിരുന്നു.
ഇതിനു മറുപടിയായാണ് വരുന്ന തിരഞ്ഞെടുപ്പുകളില്‍ മഹാരാഷ്ട്രയില്‍ ഒരു വശത്ത് ബിജെപിയും മറുവശത്ത് മറ്റ് പാര്‍ട്ടികളുമായിരിക്കുമെന്നും പ്രത്യശാസ്ത്ര വിരുദ്ധമായ അവിശുദ്ധ സഖ്യങ്ങളെ വിജയകരമായി അതിജീവിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നും നഡ്ഡ അഭിപ്രായപ്പെട്ടത്.നേരത്തെ ഭീമ കോരേഗാവ് കലാപം എൻഐഎ അന്വേഷിക്കാൻ സർക്കാർ അനുമതി നൽകിയതിന്റെ പേരിൽ സഖ്യസർക്കാരിൽ അതൃപ്തി പുകയുകയാണ്. കൂടാതെ പല വിഷയങ്ങളിലും മൂന്നു പാർട്ടികളും ഒന്നിക്കാത്ത തരത്തിലുള്ള അഭിപ്രായങ്ങളാണ് പുറത്തു വരുന്നത്.
Post Your Comments