കൊച്ചി: കരുണ മ്യൂസിക് ഷോ വിവാദത്തില്‍ സംഗീത സംവിധായകന് ബിജിബാലിനു മറുപടിയുമായി എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ്. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരി സ്ഥാനത്ത് ഉപയോഗിക്കരുതെന്നു വ്യക്തമാക്കി കൊച്ചി മ്യൂസിക് ഫൗണ്ടേഷന് ഭാരവാഹികളിലൊരാളായ ബിജിബാലിനു കളക്ടര്‍ കത്തു നല്‍കിയിട്ടുണ്ട്. ഈ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. താന്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ല, തന്റെ പേര് രക്ഷാധികാരിയെന്ന തരത്തില്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം കർശന നിർദ്ദേശം നൽകി .
സംഗീത നിശ നടത്തി മൂന്നു മാസം കഴിഞ്ഞിട്ടും പണം ദുരിതാശ്വാനിധിയിലേക്കു കൈമാറാത്തതാണു വിവാദമായത്. ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ 14-ാം തിയതി സര്‍ക്കാരിനു കൈമാറിയെങ്കിലും സംവിധായകന് ആഷിഖ് അബുവും എറണാകുളം എംപി ഹൈബി ഈഡനും നടത്തുന്ന വാക്പോര് ഇനിയും കെട്ടടങ്ങിയില്ല. യുവമോർച്ച നേതാവ് സന്ദീപ് വാര്യരാണ് ഈ വിവാദം ഉയർത്തി കൊണ്ടുവന്നത്. സംഭവം വിവാദമായതോടെ ആറര ലക്ഷം രൂപയുടെ ചെക്ക് പോസ്റ്റ് ചെയ്തു ആഷിക് അബു തടിതപ്പിയിരുന്നു.
എന്നാൽ ഇതും വിവാദമായിരിക്കുകയാണ്. സംഭാനവ നല്‍കിയതിന്റെ ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി ഫെബ്രുവരി 14 ആണ്. അതായത് ആരോപണം ഉന്നയിക്കപ്പെട്ടതിന് ശേഷമാണ് ആഷിക് അബു 6.22 ലക്ഷം രൂപ ദുരിതാശ്വാധനിധിയിലേക്ക് കൈമാറിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആഷിക് അബുവിനെതിരേ കടുത്ത വിമര്‍ശനം ഉയരുമ്പോള്‍ ആഷിക് അബുവിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഹൈബി ഈഡന്‍. കട്ട പണം തിരികെ നല്‍കി മാതൃകയാവുന്നുവെന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതി.
കാര്യങ്ങള്‍ അറിയാതെയല്ല, വ്യക്തമായി അന്വേഷിച്ച് തന്നെയാണ് ആരോപണം ഉന്നയിച്ചത്. ആഷിക് മറുപടിയില്‍ പറയുന്നത് റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ തങ്ങളുടെ ആവശ്യം ‘സ്‌നേഹപൂര്‍വ്വം അംഗീകരിച്ചു’ എന്നാണ്. എന്നാല്‍ നിങ്ങളുടെ അപേക്ഷ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ കൗണ്‍സില്‍ പല തവണ നിരാകരിക്കുകയും, അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അനുവദിക്കാന്‍ തീരുമാനിക്കുകയും, ഈ തീരുമാനം എടുത്ത കൗണ്‍സിലില്‍ ഒരു അംഗം ഈ പണം ദുരിതാശ്വാസ നിധിയില്‍ എത്തുമോ എന്ന സംശയത്തോടെ വിയോജനക്കുറിപ്പ് എഴുതുകയും ചെയ്തിരുന്നു.
നിഷേധിക്കുമോ? മാത്രവുമല്ല, ഒക്ടോബര്‍ 16 ന് ബിജിബാല്‍ ആര്‍.എസ്.സിയ്ക്ക് നല്‍കിയ കത്തില്‍ സംഗീത നിശ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അങ്ങയുടെ വാദം പച്ചക്കള്ളമല്ലേഎന്നും ഹൈബി ചോദിക്കുന്നു.
Post Your Comments