ഗുരുവായൂര്‍: പാര്‍ട്ടിയില്‍ അഭിപ്രായവ്യതാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും താന്‍ ഏകനല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. അത് പാര്‍ട്ടിയിലെ ഐക്യത്തെ ബാധിക്കില്ലെന്നും എം.ടി.രമേശും,ശോഭാ സുരേന്ദ്രനും, എ.എന്‍.രാധാകൃഷ്ണനും തന്‍റെ ടീമില്‍ ഉണ്ടാകും. പാര്‍ട്ടിയില്‍ പ്രസിഡന്റ് മഹാനാണെന്ന നിലപാടില്ലെന്നും ടീമാണ് എല്ലാം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിലെ അഴിമതിയെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസാണ് എല്ലാ അഴിമതിയുടെയും ഉറവിടം. രമേശ് ചെന്നിത്തലയുടെ കാലത്തും വന്‍ അഴിമതികള്‍ നടന്നിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുടെ മറവില്‍ പൊലീസിന്‍റെ പണം ദുരുപയോഗിച്ചതിന്‍റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും സിഎജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബിജെപി സമരം ശക്തമാക്കുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments