Latest NewsKeralaNewsIndia

ഷഹീന്‍ ബാഗ് പ്രക്ഷോഭത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരിഫ് മുഹമ്മദ് ഖാന്‍

പനാജി : ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മറ്റുള്ളവര്‍ക്കുമേല്‍ സ്വന്തം അഭിപ്രായം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഷഹീന്‍ ബാഗില്‍ നടക്കുന്നതെന്നും ഭിന്നാഭിപ്രായം പ്രകടിപ്പിക്കലല്ല ഇതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പനാജിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം അഭിപ്രായം പറയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ സാധാരണ ജീവിതം തടസ്സപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല, നിയമം കൈയ്യിലെടുക്കാനും ജനജീവിതം തടസ്സപ്പെടുത്താനും ചിലര്‍ ശ്രമിക്കുകയാണ്. ഇത് വിയോജിപ്പ് പ്രകടിപ്പിക്കലല്ല, മറ്റുള്ളവര്‍ക്കുമേല്‍ സ്വന്തം നിലപാട് അടിച്ചേല്‍പ്പിക്കലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

അഭിപ്രായപ്രകടനം നടത്തുന്ന ഒരാളുമായി ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കും. എന്നാല്‍ കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നവരോട് ചര്‍ച്ച സാധ്യമല്ല. നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടാണ് സമരക്കാര്‍ സ്വീകരിക്കുന്നത്. ചര്‍ച്ചയ്ക്ക് ആരെങ്കിലും തയ്യാറാവുകയാണെങ്കില്‍ സര്‍ക്കാര്‍ പിന്നോട്ടുപോവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 15 മുതലാണ് പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷഹീന്‍ബാഗില്‍ പത്ത് സ്ത്രീകള്‍ ചേര്‍ന്ന്  പ്രതിഷേധസമരം ആരംഭിച്ചത്. പിന്നീട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കാളികളായി. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്ക്കെതിരെ തുടരുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിഷേധമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button