
പേരാമ്പ്ര ഐ.സി.ഡിഎസ് പ്രോജക്ടിനു കീഴിലെ ചക്കിട്ടപാറ, ചെറുവണ്ണൂര്‍, കായണ്ണ, നൊച്ചാട് എന്നീ പഞ്ചായത്തുകളിലേക്ക് അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസ്സായതും, അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായവരും 18 നും 46 നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫെബ്രുവരി 26 ന് വൈകീട്ട് അഞ്ച് മണിവരെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിസരത്തുളള ഐ.സി.ഡിഎസ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0496 2612477.
Post Your Comments