മുംബൈ: മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചതിന് പിന്നിൽ അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കിഴക്കന്‍ മുംബൈയിലെ ഖട്കോപറിലുള്ള ഭട്ട് വാടിയിലാണ് പ്രദീപ് കദമാണ് ഭാര്യ അജ്ഞനയെ കൊന്നത്. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.
Also read : മെട്രോ ട്രെയിനിനുള്ളിൽ യുവതിക്ക് നേരെ അശ്ലീല പ്രദർശനം, യുവാവ് അറസ്റ്റിൽ
മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചത് ശ്രദ്ധയില്‍പ്പെട്ട പ്രദീപ് കദം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് ഭാര്യയുടെ തലക്കടിക്കുകയായിരുന്നു. ഇവരുടെ രണ്ട് മക്കളും ആ സമയം വീട്ടിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജ്ഞനയെ കുട്ടികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഖട്കോപര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു.
Post Your Comments