Latest NewsInternational

സൂര്യന്റെ ആയിരം മടങ്ങ് വലിപ്പമുള്ള തിരുവാതിര നക്ഷത്രം (ബീറ്റല്‍ജീസ്) സ്‌ഫോടനത്തിലേക്ക്

നക്ഷത്രസ്‌ഫോടനമുണ്ടാവുന്ന സൂപ്പര്‍നോവ ഘട്ടത്തിന് തൊട്ടുമുമ്പുള്ള അവസ്ഥയിലാണ് ബീറ്റല്‍ജീസെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം.

ഒറൈയണ്‍ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രത്തിന്റെ അന്ത്യമടുത്തതായി സൂചന. ആകാശത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രങ്ങളിലൊന്നായ ബീറ്റല്‍ജീസിന്റെ( തിരുവാതിര നക്ഷത്രം) പ്രകാശം മങ്ങിത്തുടങ്ങിയതായാണ് ഗവേഷണസൂചനകള്‍ വ്യക്തമാക്കുന്നത്. നക്ഷത്രസ്‌ഫോടനമുണ്ടാവുന്ന സൂപ്പര്‍നോവ ഘട്ടത്തിന് തൊട്ടുമുമ്പുള്ള അവസ്ഥയിലാണ് ബീറ്റല്‍ജീസെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം.ഭൂമിയില്‍ നിന്ന് 642.5 പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറമാണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം.

ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന നക്ഷത്രസ്‌ഫോടനമായിരിക്കും ബീറ്റല്‍ജീസിന്റേത്.കഴിഞ്ഞ മാസങ്ങളില്‍ പ്രകാശം കുറഞ്ഞതോടെ ഏറ്റവും വെളിച്ചമേറിയ നക്ഷത്രങ്ങളില്‍ 12-ാമതായിരുന്ന ബീറ്റല്‍ജീസ് 20-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. വില്ലനോവ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞനായ എഡ്വേര്‍ഡ് ഗ്വിനന്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബീറ്റല്‍ജീസ് സ്‌ഫോടനത്തിന് മുമ്പുള്ള സങ്കോച-വികാസങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് വേണം കരുതാന്‍. ഏകദേശം 430 ദിവസങ്ങള്‍ ബീറ്റല്‍ജീസന്റെ സങ്കോച-വികാസത്തിനാവശ്യമെന്നാണ് ഗ്വിനന്റെ കണക്കുകൂട്ടല്‍.

ഇപ്പോള്‍ നക്ഷത്രം അതിന്റെ പകുതി കാലഘട്ടം കടന്നിട്ടുണ്ടാവുമെന്നും ഗ്വിനന്‍ പറയുന്നു. ഫെബ്രുവരി 21 ന് ബീറ്റല്‍ജീസ് പ്രകാശം ഏറ്റവും കുറഞ്ഞ ഘട്ടത്തിലെത്തുമെന്നാണ് ഗ്വിനന്റെ അനുമാനം.സൂര്യന്റെ ആയിരം മടങ്ങ് വലിപ്പമുള്ള ഈ നക്ഷത്രത്തിന്റെ സൂപ്പര്‍നോവ സ്‌ഫോടനം പകല്‍ സമയത്ത് പോലും വ്യക്തമായി കാണാനാവും. സൂപ്പര്‍നോവ സ്‌ഫോടനത്തെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും ഇന്റര്‍നെറ്റ് ലോകത്തില്‍ സജീവമായിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button