സൗദി അറേബ്യ: സൗദി വിമാനം വെടിവെച്ചിട്ടതിനു പിന്നാലെ യെമനില്‍ വ്യോമാക്രമണം നടത്തി സൗദി സഖ്യസേന, വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെ നേതൃത്വത്തലുള്ള സഖ്യസേനയാണ് യെമനില്‍ വ്യോമാക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടതായി വിവരം. എന്നാല്‍ സൗദി ആക്രമണത്തില്‍ സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് യുഎന്‍ അധികൃതര്‍ പറയുന്നത്.
Read Also : സൗദി അറേബ്യയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു : വിമാനം വെടിവെച്ചിടതെന്ന് സൂചന
ആക്രമണത്തില്‍ 12 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വെള്ളിയാഴ്ച അല്‍ ജ്വാഫ് പ്രവിശ്യയില്‍ സൈനിക സഹായത്തിനായി പറന്ന വിമാനമാണ് ഹൂതികള്‍ വെടിവെച്ചിട്ടത്.ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. ഇത്തരം ആക്രമണം നീതികരിക്കപ്പെടാനാവില്ലെന്ന് യുഎന്‍ അറിയിച്ചു.
Post Your Comments