പാലക്കാട്: ബാങ്ക് വായ്പയെടുത്ത് ആലത്തൂർ എംപി രമ്യ ഹരിദാസ് ഒടുവിൽ സ്വന്തമായി കാർ വാങ്ങി. മുൻ എംപി വി.എസ്.വിജയരാഘവൻ കാറിന്റെ താക്കോൽ രമ്യയ്ക്കു കൈമാറി. 21 ലക്ഷം വിലവരുന്ന വാഹനത്തിനു പ്രതിമാസം 43,000 രൂപയാണു തിരിച്ചടവ്. ഇത് ഇനി പരാതിയും വിവാദവും ആക്കരുതെന്ന് എംപി പറയുകയുണ്ടായി.
മുൻപ് എംപിക്കു കാര്‍ വാങ്ങാന്‍ ആലത്തൂരിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ കൂപ്പണ്‍ അച്ചടിച്ചു പാര്‍ട്ടിക്കാരില്‍ നിന്നു പണം പിരിച്ചതു വിവാദമായിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എതിര്‍ത്തതോടെയാണ് സംഭവം വിവാദമായത്.
Post Your Comments