Latest NewsNewsIndia

ഓട്ടോ റിക്ഷാ ഡ്രൈവറുടെ കത്തിന് മറുപടി നൽകി മോദി

തന്‍റെ മകളുടെ കല്യാണത്തിന് മോദിക്ക് ക്ഷണ കത്തയച്ച റിക്ഷാ തൊഴിലാളിക്ക് മറുപടി കത്തയച്ച് പ്രധാനമന്ത്രി. ഉത്തർപ്രദേശിലെ വാരണാസിയിലെ ദോംരി ഗ്രാമത്തിലുള്ള മംഗൾ കെവാത്ത് എന്നയാളാണ് മകളുടെ വിവാഹത്തിനാണ് നരേന്ദ്ര മോദിയെ ക്ഷണിച്ചു കത്തയച്ചത്. തിരിച്ച് ആശംസകളുമായി മോദി മറുപടി കത്ത് അയയ്ക്കുകയായിരുന്നു.

ഫെബ്രുവരി 12ന് ആയിരുന്നു കെവാത്തിന്റെ മകൾ സാക്ഷിയുടെ വിവാഹം. നരേന്ദ്രമോദിയുടെ ഡൽഹിയിലും വാരണാസിയിലുമുള്ള ഓഫിസുകളിലേക്കാണ് കെവാത്ത് ക്ഷണപത്രിക അയച്ചത്. സുഹൃത്തുക്കാളാണ് മോദിക്ക് ക്ഷണക്കത്ത് അയയ്ക്കാനുള്ള ഐഡിയ നൽകിത്.

സാക്ഷിയുടേയും ഹൻസാലിന്റെയും വിവാഹത്തിന് ക്ഷണിച്ചതിൽ അതിയായ സന്തോഷമുണ്ട്. പുതിയ ജീവിതത്തിന് ഹൃദയംനിറഞ്ഞ ആശംസകൾ. വിശ്വാസത്തിലും സൗഹൃദത്തിലും എന്നും ഒന്നിച്ച് ജീവിക്കാൻ സാധിക്കട്ടേ. അഭിനന്ദനവും ആശിർവാദവും അറിയിക്കുന്നുവെന്നാണ് കത്തിലുള്ളത്. വിവാഹദിവസമാണ് പ്രധാനമന്ത്രിയുടെ മറുപടി കൊവാത്തിനും കുടുംബത്തിനും ലഭിച്ചത്. കത്ത് ലഭിച്ച സന്തോഷത്തിലാണ് ബിജെപി അനുഭാവി കൂടിയായ കെവാത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button